ETV Bharat / sports

'മുംബൈ ഇന്ത്യന്‍സുമായുള്ള യാത്ര മികച്ചതായിരുന്നു, സൂപ്പര്‍ കിങ്‌സിലേക്ക് വന്നത് സവിശേഷമായി തോന്നി..': അമ്പാട്ടി റായിഡു - മുംബൈ ചെന്നൈ ടീമുകളെ കുറിച്ച് അമ്പാട്ടി റായിഡു

Ambati Rayudu About His IPL Career:മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ് ടീമുകള്‍ക്കൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് അമ്പാട്ടി റായിഡു.

Ambati Rayudu  Ambati Rayudu About His IPL Career  Ambati Rayudu About Chennai Super Kings  Ambati Rayudu About Mumbai Indians  CSK MI and Ambati Rayudu  അമ്പാട്ടി റായിഡു ഐപിഎല്‍ കരിയര്‍  ചെന്നൈ സൂപ്പര്‍ കിങ്‌സ് അമ്പാട്ടി റായിഡു  അമ്പാട്ടി റായിഡു മുംബൈ ഇന്ത്യന്‍സ്  മുംബൈ ചെന്നൈ ടീമുകളെ കുറിച്ച് അമ്പാട്ടി റായിഡു  മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സ്
Ambati Rayudu About His IPL Career
author img

By ETV Bharat Kerala Team

Published : Nov 25, 2023, 12:01 PM IST

മുംബൈ: ഐപിഎല്‍ (IPL) ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ടീമുകളാണ് ചെന്നൈ സൂപ്പര്‍ കിങ്‌സും (Chennai Super Kings) മുംബൈ ഇന്ത്യന്‍സും (Mumbai Indians). പ്രകടന മികവിലായാലും നേടിയ കിരീടങ്ങളുടെ എണ്ണത്തിലായാലും ഇന്ത്യയിലെ കുട്ടി ക്രിക്കറ്റ് പൂരത്തിലെ മറ്റ് ടീമുകളേക്കാള്‍ ഏറെ മുന്നില്‍ തന്നെയാണ് ഈ ടീമുകളുടെ സ്ഥാനവും. ആരാധക പിന്തുണയുടെ കാര്യത്തിലും ചെന്നൈ മുംബൈ ടീമുകള്‍ തന്നെയാണ് വമ്പന്‍മാര്‍.

ഇപ്പോള്‍, മറ്റൊരു ഐപിഎല്‍ താരലേലത്തിന് അരികില്‍ ക്രിക്കറ്റ് ലോകം നില്‍ക്കെ ചെന്നൈ സൂപ്പര്‍ കിങ്സ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ക്കൊപ്പം കളിക്കാന്‍ സാധിച്ചതിനെ കുറിച്ചുള്ള അനുഭവങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് മുന്‍ താരം അമ്പാട്ടി റായിഡു (Ambati Rayudu Shared Experience About Playing With CSK and MI). മുംബൈ ഇന്ത്യന്‍സിലൂടെ ഐപിഎല്‍ ക്രിക്കറ്റിലേക്ക് അരങ്ങേറിയ അമ്പാട്ടി റായിഡു 2010-2017 വരെയുളള ഐപിഎല്‍ സീസണിലാണ് അവര്‍ക്കൊപ്പം കളിച്ചത്. 2018ലായിരുന്നു താരം ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് ചേക്കേറിയത്.

'ഇന്നിങ്സ് ഞാന്‍ ഓപ്പണ്‍ ചെയ്യാറുണ്ട്, ടീമിനായി മധ്യനിരയിലും ലോവര്‍ മിഡില്‍ ഓര്‍ഡറിലും എനിക്ക് ബാറ്റ് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ എനിക്ക് വളരയേറെ അഭിമാനമുണ്ട്.

ഐപിഎല്ലില്‍ എട്ട് വര്‍ഷമാണ് ഞാന്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ചത്. മുംബൈയ്‌ക്കൊപ്പമായിരുന്നു എന്‍റെ യാത്ര തുടങ്ങിയത്. അത് മികച്ച യാത്ര തന്നെയായിരുന്നു. മുംബൈ ഇന്ത്യന്‍സിനൊപ്പം മൂന്ന് ഐപിഎല്‍ കിരീടങ്ങളും രണ്ട് ചാമ്പ്യന്‍സ് ലീഗ് ട്രോഫിയും നേടാന്‍ സാധിച്ചു.

അവരോടൊപ്പം മികച്ച രീതിയില്‍ സമയം ചെലവഴിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. അവിടെ നിന്നും ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് എത്തിയപ്പോള്‍ കൂടുതല്‍ പ്രത്യേകതകള്‍ ഉണ്ടായിരുന്നു. എന്നാല്‍, മറ്റൊരു ഡ്രസിങ് റൂമിലേക്കുള്ള ആ യാത്ര വിചിത്രമായി തന്നെ തോന്നി. നീലയ്‌ക്ക് പകരം മഞ്ഞ ജഴ്‌സി, പാഡുകള്‍, മുംബൈയ്‌ക്കെതിരായ മത്സരം.

പലപ്പോഴും പഴയ കാര്യങ്ങളായിരുന്നു മനസിലുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ചെന്നൈക്കൊപ്പമുള്ള കാര്യങ്ങളെല്ലാം എനിക്ക് പതിയെ പരിചിതമാകുകയായിരുന്നു'- അമ്പാട്ടി റായിഡു അഭിപ്രായപ്പെട്ടു.

2010ല്‍ ഐപിഎല്‍ അരങ്ങേറ്റം നടത്തിയ അമ്പാട്ടി റായിഡു മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ് ടീമുകള്‍ക്ക് വേണ്ടി ഐപിഎല്ലില്‍ 204 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. 28.23 ശരാശരിയില്‍ 4348 റണ്‍സാണ് ഐപിഎല്‍ കരിയറില്‍ താരത്തിന്‍റെ സമ്പാദ്യം (Ambati Rayudu Stats In IPL).

Also Read : ഹാര്‍ദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റന്‍സ് വിടുന്നു, വലയെറിഞ്ഞ് മുംബൈ; പകരം നല്‍കുന്നത് രോഹിതിനെ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.