ETV Bharat / sports

ധോണി ബാറ്റ് ചെയ്യുമ്പോള്‍ സമ്മര്‍ദമുണ്ടായിരുന്നു, ഉമേഷിന്‍റെ പ്രകടനം സന്തോഷിപ്പിച്ചെന്നും ശ്രേയസ്

ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ ആദ്യ മത്സരത്തില്‍ അറ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം നേടിയതിന് പിന്നാലെ സംസാരിക്കുകയായിരുന്നു ശ്രേയസ്

MS Dhoni batting  Shreyas Iyer on MS Dhoni  CSK's MS Dhoni  MS Dhoni innings in IPL match  IPL updates  ഐപിഎല്‍  ശ്രേയസ് അയ്യര്‍  എംഎസ്‌ ധോണി  കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്  ചെന്നൈ സൂപ്പര്‍ കിങ്സ്
ധോണി ബാറ്റ് ചെയ്യുമ്പോള്‍ സമ്മര്‍ദമുണ്ടായിരുന്നു; ഉമേഷിന്‍റെ പ്രകടനം സന്തോഷിപ്പിച്ചെന്നും ശ്രേയസ്
author img

By

Published : Mar 27, 2022, 1:08 PM IST

മുംബൈ : ഐപിഎല്ലിന്‍റെ 15ാം സീസണില്‍ മികച്ച തുടക്കമാണ് കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന് ലഭിച്ചത്. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ ആദ്യ മത്സരത്തില്‍ അറ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം ടീം സ്വന്തമാക്കി.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റുചെയ്യാനിറങ്ങിയ ചെന്നൈയെ ഉമേഷ് യാദവും സുനില്‍ നരെയ്‌നും കുഴക്കിയപ്പോള്‍ മുന്‍ ക്യാപ്റ്റന്‍ എംഎസ്‌ ധോണിയുടെ പ്രകടനമാണ് ചെന്നൈക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 38 പന്തില്‍ ഒരു സിക്‌സും ഏഴ് ഫോറുമടക്കം 50 റണ്‍സെടുത്ത ധോണി പുറത്താകാതെ നിന്നിരുന്നു.

ഇപ്പോഴിതാ ധോണി ബാറ്റുചെയ്യുമോഴെല്ലാം തനിക്ക് സമ്മര്‍ദം അനുഭവപ്പെട്ടതായി തുറന്ന് പറഞ്ഞിരിക്കുകയാണ് കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. ഉമേഷ് യാദവിന്‍റെ പ്രകടനം തന്നെ വളരെ അധികം സന്തോഷിപ്പിച്ചതായും ശ്രേയസ് പറഞ്ഞു.

'ധോണി ബാറ്റ് ചെയ്യുമ്പോഴെല്ലാം സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍ മഞ്ഞുവീഴ്‌ച അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കില്ലെന്ന് എനിക്കറിയാമായിരുന്നു. പന്ത് പിടിക്കാൻ ബുദ്ധിമുട്ടായിരുന്നു. ഇതെനിക്ക് കളിക്കാൻ ഇഷ്ടമുള്ള സ്ഥലമാണ്.

ഞാൻ വളർന്നത് ഇവിടെയാണ്. ഫ്ലാറ്റായ പിച്ചില്‍ എനിക്കുണ്ടായിരുന്ന ബൗളിങ് ലൈനപ്പ് മികച്ചതായിരുന്നു. ഉമേഷ് നെറ്റ്‌സിൽ കഠിനാധ്വാനം ചെയ്യുകയും പരിശീലന ഗെയിമുകളില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്തു. ഇന്ന് അവന്‍റെ പ്രകടനം കണ്ടപ്പോൾ ശരിക്കും സന്തോഷം തോന്നി' - ശ്രേയസ് പറഞ്ഞു.

also read: മിക്ക് ഷുമാക്കര്‍ അപകടത്തില്‍പ്പെട്ടു ; കാര്‍ കോണ്‍ക്രീറ്റ് ഭിത്തിയിടിച്ചത് 274 കിലോമീറ്റർ വേഗതയിലായിരിക്കെ

മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടി പുറത്താവാതെ നിന്ന ധോണിയുടെ മികവില്‍ 132 റണ്‍സിന്‍റെ വിജയ ലക്ഷ്യമാണ് ചെന്നൈ കൊല്‍ക്കത്തയ്‌ക്ക് മുന്നിലുയര്‍ത്തിയത്. കൊല്‍ക്കത്തയ്‌ക്കായി ഉമേഷ് യാദവ് നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തി.

മറുപടിക്കിറങ്ങിയ കൊല്‍ക്കത്തയ്‌ക്ക് അജിങ്ക്യ രഹാനെയുടെ പ്രകടനമാണ് തുണയായത്. 34 പന്തില്‍ നിന്ന് ഒരു സിക്‌സും ആറ് ഫോറുമടക്കം 44 റണ്‍സെടുത്ത രഹാനെ ടീമിന്‍റെ ടോപ്‌ സ്‌കോററായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.