മുംബെെ: ഇന്ത്യ ക്രിക്കറ്റര്‍ അജിങ്ക്യ രഹാനെയും ഭാര്യ രാധികയും കൊവിഡ് വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇരുവരും വാക്സിന്‍ സ്വീകരിക്കുന്ന ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
തങ്ങള്‍ക്ക് വേണ്ടി മാത്രമല്ല, ചുറ്റുപാടിലുള്ളവര്‍ക്കു വേണ്ടി കൂടിയാണ് വാക്സിനെടുത്തതെന്നും യോഗ്യതയനുസരിച്ച് എല്ലാവരും വാക്സിനെടുക്കണമെന്നും താരം കുറിച്ചു. അതേസമയം ഈ ആഴ്ചയുടെ തുടക്കത്തില്‍ ഇന്ത്യന്‍ താരം ശിഖര്‍ ധവാനും വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു.
read more: 'വാക്സിന്‍ വെെറസിനെ തോല്‍പ്പിക്കാന്‍ സഹായിക്കും'; ആദ്യ ഡോസ് സ്വീകരിച്ച് ശിഖര്‍ ധവാന്‍
കൊറോണ വൈറസിനെ പരാജയപ്പെടുത്താൻ ഇത് സഹായിക്കുമെന്നതിനാൽ എല്ലാവരും വാക്സിനെടുക്കണമെന്ന് താരം അഭ്യർഥിച്ചു. പ്രതിരോധ കുത്തിവയ്‌പ്പെടുത്തു, നമ്മുടെ എല്ലാ മുൻനിര പോരാളികള്‍ക്കും, അവരുടെ ത്യാഗത്തിനും അർപ്പണബോധത്തിനും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ദയവായി മടിക്കരുത്, എത്രയും വേഗം പ്രതിരോധ കുത്തിവയ്‌പ്പെടുക്കുക. അത് ഈ വൈറസിനെ പരാജയപ്പെടുത്താൻ സഹായിക്കും'- ധവാന്‍ ട്വീറ്റ് ചെയ്തു.