ETV Bharat / sports

'സ്വപ്‌നക്കുതിപ്പിന് ഇരട്ടിമധുരം...' അഫ്‌ഗാനിസ്ഥാന് ചാമ്പ്യന്‍സ് ട്രോഫി യോഗ്യത; ചരിത്രത്തിലാദ്യം - ഏകദിന ക്രിക്കറ്റ് ലോകകപ്പ്

Afghanistan Qualified For Champions Trophy 2025: പാകിസ്ഥാന്‍ വേദിയാകുന്ന 2025ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടി അഫ്‌ഗാനിസ്ഥാന്‍.

Champions Trophy 2025  Cricket World Cup 2023  Afghanistan  Afghanistan Champions Trophy 2025  Champions Trophy 2025 Qualified Teams  ചാമ്പ്യന്‍സ് ട്രോഫി  അഫ്‌ഗാനിസ്ഥാന് ചാമ്പ്യന്‍സ് ട്രോഫി യോഗ്യത  അഫ്‌ഗാനിസ്ഥാന്‍  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ക്രിക്കറ്റ് ലോകകപ്പ് പോയിന്‍റ് പട്ടിക
Afghanistan Qualified For Champions Trophy 2025
author img

By ETV Bharat Kerala Team

Published : Nov 7, 2023, 12:18 PM IST

മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) സ്വപ്‌നക്കുതിപ്പ് നടത്തുന്ന അഫ്‌ഗാനിസ്ഥാന്‍ ടീമിന് ഇരട്ടിമധുരമായി ചാമ്പ്യന്‍സ് ട്രോഫി യോഗ്യതയും (Afghanistan Qualified For Champions Trophy 2025). ലോകകപ്പിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശ് ശ്രീലങ്കയെ (Bangladesh vs Sri Lanka) പരാജയപ്പെടുത്തിയതോടെയാണ് അഫ്‌ഗാനിസ്ഥാന് 2025ല്‍ പാകിസ്ഥാന്‍ വേദിയാകുന്ന ചാമ്പ്യന്‍സ് ട്രോഫിയ്‌ക്ക് യോഗ്യത ഉറപ്പായത്.

  • Afghanistan will be going to the ICC Champions Trophy for the first time in 2025 🙌

    They are now confirmed to finish in the top eight at #CWC23 🇦🇫 pic.twitter.com/o5q6TA4dbJ

    — ESPNcricinfo (@ESPNcricinfo) November 6, 2023 " class="align-text-top noRightClick twitterSection" data=" ">

ക്രിക്കറ്റ് ലോകകപ്പില്‍ നിലവില്‍ പോയിന്‍റ് പട്ടികയിലെ ആറാം സ്ഥാനക്കാരാണ് അഫ്‌ഗാനിസ്ഥാന്‍. ആതിഥേയരായ പാകിസ്ഥാനും ലോകകപ്പ് പോയിന്‍റ് പട്ടികയിലെ ആദ്യ ഏഴ് സ്ഥാനക്കാരുമാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ മത്സരിക്കുന്നത്. നിലവില്‍ ചാമ്പ്യന്‍സ് ട്രോഫി യോഗ്യത ഉറപ്പിക്കുന്ന അഞ്ചാമത്തെ ടീമാണ് അഫ്‌ഗാനിസ്ഥാന്‍.

ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച പ്രകടനങ്ങളാണ് ഇക്കുറി ഏകദിന ലോകകപ്പില്‍ അഫ്‌ഗാനിസ്ഥാന്‍ പുറത്തെടുത്തത്. ലോകകപ്പിന്‍റെ അവസാന രണ്ട് എഡിഷനുകളില്‍ നിന്നായി ആകെ ഒരു ജയം മാത്രമായിരുന്നു അഫ്‌ഗാന് നേടാന്‍ സാധിച്ചത്. എന്നാല്‍, ഇപ്രാവശ്യം ലോകകപ്പിലെ ആദ്യ ഏഴ് മത്സരങ്ങളില്‍ നിന്നും നാല് ജയമാണ് അവര്‍ നേടിയത്.

പതിവുപോലെ തുടര്‍ തോല്‍വികളോടെയാണ് അഫ്‌ഗാന്‍ ഇപ്രാവശ്യവും ലോകകപ്പ് യാത്ര തുടങ്ങിയത്. എന്നാല്‍, മൂന്നാം മത്സരത്തില്‍ ലോകചാമ്പ്യന്മാരയ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയാണ് അഫ്‌ഗാന്‍ ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കിയത്. ഡല്‍ഹിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 69 റണ്‍സിനായിരുന്നു അഫ്‌ഗാന്‍റെ ജയം (Afghanistan vs England).

അടുത്ത മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് 149 റണ്‍സിന്‍റെ വമ്പന്‍ തോല്‍വി വഴങ്ങേണ്ടി വന്നതോടെ ഇംഗ്ലണ്ടിനെതിരായ അഫ്‌ഗാന്‍റെ ജയത്തെ 'വണ്‍ ടൈം വണ്ടര്‍' എന്നാണ് പലരും വിശേഷിപ്പിച്ചത്. എന്നാല്‍, വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനങ്ങളായിരുന്നു പിന്നീട് കളിച്ച മത്സരങ്ങളില്‍ അഫ്‌ഗാനിസ്ഥാന്‍ കാഴ്‌ചവെച്ചത്. പാകിസ്ഥാന്‍, ശ്രീലങ്ക, നെതര്‍ലന്‍ഡ്‌സ് ടീമുകള്‍ക്കെതിരെ ഹാട്രിക് ജയം നേടാന്‍ അവര്‍ക്കായി.

അവസാന മൂന്ന് മത്സരങ്ങളിലും സ്കോര്‍ പിന്തുടര്‍ന്നായിരുന്നു അഫ്‌ഗാന്‍ ജയിച്ചത്. തുടര്‍ച്ചയായ ഈ മൂന്ന് ജയങ്ങളായിരുന്നു ചാമ്പ്യന്‍സ് ട്രോഫി യോഗ്യത പ്രതീക്ഷകള്‍ കൂട്ടിയതും. അതേസമയം, ലോകകപ്പിലെ എട്ടാം മത്സരത്തിനായി അഫ്‌ഗാന്‍ ഇന്നാണ് കളിക്കാനിറങ്ങുന്നത്.

മുംബൈ വാങ്കഡെ സ്റ്റേഡിയം വേദിയാകുന്ന മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയക്കെതിരെയാണ് അഫ്‌ഗാന്‍ പോരടിക്കാനിറങ്ങുന്നത്. വാങ്കഡെയില്‍ കങ്കാരുപ്പട ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാന്‍ സാധിച്ചാല്‍ അഫ്‌ഗാന് പോയിന്‍റ് പട്ടികയില്‍ ഇന്ന് ആദ്യ നാലില്‍ ഇടം പിടിക്കാന്‍ സാധിക്കും.

Read More : 'നാലില്‍ നില്‍ക്കാന്‍...' ഓസ്‌ട്രേലിയക്കും അഫ്‌ഗാനിസ്ഥാനും നിര്‍ണായകം; മത്സരം വാങ്കഡെയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.