ETV Bharat / sports

ശ്രീലങ്കയിൽ സമ്പൂർണ ലോക്ക്ഡൗണ്‍; പാകിസ്ഥാൻ- അഫ്‌ഗാൻ പരമ്പര മാറ്റിവെച്ചേക്കും - ലോക്ക്ഡൗണ്‍

ശ്രീലങ്കയിൽ നടത്താൻ നിശ്ചയിച്ചിരുന്ന മൂന്ന് ഏകദിനങ്ങളുടെ പരമ്പരയാണ് മാറ്റിവെയ്‌ക്കാൻ തീരുമാനിച്ചിരിക്കുന്നത്.

പാകിസ്ഥാൻ- അഫ്‌ഗാൻ പരമ്പര പാകിസ്ഥാനിലേക്ക്  പാകിസ്ഥാൻ- അഫ്‌ഗാൻ പരമ്പര  Afganistan Pakistan odi series  Afganistan Pakistan odi series moved from Srilanka to Pakistan  അഫ്‌ഗാനിസ്ഥാൻ ക്രിക്കറ്റ്  Afganistan Cricket  ലോക്ക്ഡൗണ്‍
ശ്രീലങ്കയിൽ സമ്പൂർണ ലോക്ക്ഡൗണ്‍; പാകിസ്ഥാൻ- അഫ്‌ഗാൻ പരമ്പര പാകിസ്ഥാനിലേക്ക്
author img

By

Published : Aug 24, 2021, 9:19 AM IST

Updated : Aug 24, 2021, 10:25 AM IST

കാബൂള്‍: പാകിസ്ഥാൻ- അഫ്‌ഗാനിസ്ഥാൻ ഏകദിന പരമ്പര മാറ്റിവെയ്‌ക്കാൻ സാധ്യത. നേരത്തെ ശ്രീലങ്കയിലാണ് പരമ്പര നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ശ്രീലങ്കയിൽ കൊവിഡ് വ്യാപനം കാരണം സമ്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനാലാണ് പരമ്പര മാറ്റിവെയ്‌ക്കാൻ ഇരു ടീമുകളും തീരുമാനിച്ചത്. സെപ്റ്റംബർ മൂന്ന് മുതലാണ് മൂന്ന് മത്സരങ്ങളുടെ പരമ്പര നിശ്ചയിച്ചിരുന്നത്.

  • PCB has accepted ACB's request to postpone next month’s ODI series due to players’ mental health issues, disruption in flight operations in Kabul, lack of broadcast facilities and increased Covid-19 cases in Sri Lanka. Both boards will try to reschedule the series in 2022.

    — Pakistan Cricket (@TheRealPCB) August 23, 2021 " class="align-text-top noRightClick twitterSection" data=" ">

"കാബൂളിൽ വിമാന സർവ്വീസുകൾ പ്രവർത്തുക്കുന്നില്ല. ശ്രീലങ്കയിൽ കൊവിഡ് കേസുകൾ വർദ്ധിച്ചു. അതിനാൽ പരമ്പര 2022ലേക്ക് മാറ്റിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് അഫ്‌ഗാൻ ക്രിക്കറ്റ് ബോർഡ് അഭ്യർഥിച്ചിരുന്നു. പരമ്പര നടത്താൻ അഫ്‌ഗാൻ ക്രിക്കറ്റ് ബോർഡുമായി പ്രവർത്തിക്കാൻ ഞങ്ങൾ തയ്യാറാണ്. എന്നാൽ അവരുടെ അവസ്ഥ മനസിലാക്കി മത്സരം 2022 ലേക്ക് പുനക്രിമീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്, പാക് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

ആദ്യം പരമ്പര യു.എ.ഇയിൽ നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഐ.പി.എൽ രണ്ടാം ഘട്ട മത്സരങ്ങളുടെ ഒരുക്കങ്ങൾ കാരണം മത്സരം ശ്രീലങ്കയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ശ്രീലങ്കയിൽ കൊവിഡ് രൂക്ഷമായതിനാൽ ദേശവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു. അഫ്‌ഗാൻ ഭരണം താലിബാൻ പിടിച്ചടക്കിയതിനെത്തുടർന്ന് കാബൂളിൽ നിന്നുള്ള വാണിജ്യ വിമാന സർവ്വീസുകൾ പ്രവർത്തുക്കുന്നില്ല.

ALSO READ: അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം പരിശീലനം പുനഃരാരംഭിച്ചു; പാകിസ്ഥാനെതിരായ പരമ്പര സംശയ നിഴലില്‍

അതേസമയം രാജ്യത്ത് താലിബാന്‍ ഭരണം പിടിച്ചതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അശാന്തികള്‍ക്കിടെ അഫ്‌ഗാൻ സംഘം കാബൂളില്‍ പരിശീലനം ആരംഭിച്ചിരുന്നു. വരാനിരിക്കുന്ന ടി20 ലോകകപ്പിലും അഫ്‌ഗാനിസ്ഥാൻ പങ്കെടുക്കുമെന്ന് ടീം മാനേജ്മെന്‍റ് അറിയിച്ചിട്ടുണ്ട്.

നേരത്തെ 1990കളില്‍ താലിബാന്‍ രാജ്യത്ത് ഭരണം പിടിച്ചപ്പോള്‍ കായികരംഗത്തെ കർശനമായി നിയന്ത്രിച്ചിരുന്നു. കായിക മത്സരങ്ങള്‍ മതപരമായ കടമകളില്‍ നിന്നുമുള്ള വ്യതിചലനമായാണ് താലിബാന്‍ കണക്കാക്കിയിരുന്നത്. വനിതകള്‍ കായിക മത്സരങ്ങളുടെ ഭാഗമാവുന്നതിനെ താലിബാന്‍ കര്‍ശനമായി വിലക്കിയിരുന്നു.

Last Updated : Aug 24, 2021, 10:25 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.