ദുബായ്: ക്രിക്കറ്റ് ലോകത്തെ ഇന്ത്യ-പാകിസ്ഥാൻ (India vs Pakistan ) ഏറ്റുമുട്ടൽ, അത് ഏത് തലത്തിലായാലും ആരാധക ശ്രദ്ധ ലഭിക്കാറുണ്ട്. സീനിയര്‍ തലത്തില്‍ കഴിഞ്ഞ ഏകദിന ലോകകപ്പിലായിരുന്നു (Cricket World Cup 2023) ചിരവൈരികള്‍ അവസാനമായി നേര്‍ക്കുനേര്‍ എത്തിയത്. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രോഹിത് ശര്‍മയ്‌ക്ക് കീഴില്‍ ഇറങ്ങിയ ആതിഥേയര്‍ പാകിസ്ഥാനെ തകര്‍ത്ത് വിട്ടിരുന്നു.
ഇതിനുശേഷം ദുബായിൽ നടക്കുന്ന അണ്ടർ 19 ഏഷ്യ കപ്പിലാണ് (U19 Asia Cup 2023) വീണ്ടുമൊരു ഇന്ത്യ-പാക് പോരാട്ടമുണ്ടായത്. ഐസിസി അക്കാദമി ഗ്രൗണ്ടില്‍ നടന്ന മത്സരം പാകിസ്ഥാനൊപ്പം നിന്നിരുന്നു. എന്നാല്‍ കളിക്കിടെ ഇന്ത്യയുടെ ഇടങ്കയ്യന്‍ ബാറ്റര്‍ ആദര്‍ശ് സിങ്ങിന്‍റെ (Adarsh Singh ) പുറത്താകല്‍ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. (Adarsh Singh's Unusual Dismissal in U19 Asia Cup 2023)
-
It's all about catching the ball - it doesn't matter how you do it 😄 (courtesy ACC) #Cricket #U19AsiaCup pic.twitter.com/lnLR3pJN9e
— Saj Sadiq (@SajSadiqCricket) December 10, 2023 " class="align-text-top noRightClick twitterSection" data="
">It's all about catching the ball - it doesn't matter how you do it 😄 (courtesy ACC) #Cricket #U19AsiaCup pic.twitter.com/lnLR3pJN9e
— Saj Sadiq (@SajSadiqCricket) December 10, 2023It's all about catching the ball - it doesn't matter how you do it 😄 (courtesy ACC) #Cricket #U19AsiaCup pic.twitter.com/lnLR3pJN9e
— Saj Sadiq (@SajSadiqCricket) December 10, 2023
ഇന്നിങ്‌സിന്‍റെ 32-ാം ഓവറിലാണ് സംഭവം. പാകിസ്ഥാന്‍റെ ഇടങ്കയ്യന്‍ സ്‌പിന്നര്‍ അറഫാത്ത് മിന്‍ഹാസിനെതിരെയായിരുന്നു ആദർശ് സിങ് സ്‌ട്രൈക്ക് ചെയ്‌തിരുന്നത്. അറഫാത്തിന്‍റെ രണ്ടാം പന്തില്‍ മിഡ് വിക്കറ്റിലേക്ക് കളിക്കാനായിരുന്നു ആദർശിന്‍റെ ശ്രമം. എന്നാല്‍ എഡ്‌ജായ പന്ത് കയ്യിലൊതുക്കാനുള്ള പാക് വിക്കറ്റ് കീപ്പറുടെ ശ്രമം പാളിയെങ്കിലും ഇരു കാലുകളിലുമുള്ള പാഡുകള്‍ക്കുള്ളില്‍ കുരുങ്ങി നിന്നു. നിലം തൊടാതിരുന്ന പന്ത് തുടര്‍ന്ന് പാക് വിക്കറ്റ് കീപ്പര്‍ കയ്യിലെടുക്കുക കൂടി ചെയ്‌തതോടെ അമ്പയര്‍ ഔട്ട് വിധിക്കുകയായിരുന്നു. പാക് വിക്കറ്റ് കീപ്പറുടെ ഭാഗ്യം അപാരം തന്നെയാണെന്നാണ് നെറ്റിസണ്‍സിന്‍റെ പക്ഷം.
പുറത്താവുമ്പോള്‍ 80 പന്തുകളില്‍ നിന്നും 62 റണ്‍സായിരുന്നു ആദര്‍ശിന്‍റെ സമ്പാദ്യം. അതേസമയം മത്സരത്തില്‍ ഇന്ത്യ എട്ട് വിക്കറ്റുകള്‍ക്ക് തോല്‍വി വഴങ്ങിയിരുന്നു. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യയ്‌ക്ക് നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 259 റണ്‍സെടുക്കാനാണ് കഴിഞ്ഞത്. ആദര്‍ശിനെ കൂടാതെ ക്യാപ്റ്റന്‍ ഉദയ് സഹരണ്‍ (98 പന്തില്‍ 60), സച്ചിന്‍ ദാസ് (42 പന്തില്‍ 58) എന്നിവരാണ് തിളങ്ങിയത്.
പുറത്തായവരില്‍ അര്‍ഷിന്‍ കുല്‍ക്കര്‍ണിയുടെ (24), അരവെല്ലി അവിനാഷ് (11) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് താരങ്ങള്‍. പാകിസ്ഥാനുവേണ്ടി മുഹമ്മദ് സീഷന്‍ നാല് വിക്കറ്റുകള്‍ നേടിയിരുന്നു. മറുപടിക്കിറങ്ങിയ പാകിസ്ഥാന്‍ 47 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 263 റണ്‍സ് നേടിയാണ് വിജയം സ്വന്തമാക്കിയത്. സെഞ്ചുറി നേടിയ അസന്‍ അവൈസാണ് (Azan Awais) പാകിസ്ഥാന്‍റെ വിജയ ശില്‍പി.
ALSO READ: ഷമി ഇപ്പോള്‍ പഴയ ഷമിയല്ല; ഫോട്ടോ എടുക്കാന്‍ ഫാം ഹൗസിലേക്ക് ഇരച്ചെത്തി ആരാധകര്‍- വിഡിയോ കാണാം...
130 പന്തില്‍ പുറത്താവാതെ 105 റണ്‍സാണ് താരം അടിച്ചത്. 51 പന്തില്‍ 68 റണ്‍സടിച്ച് പുറത്താവാതെ നിന്ന സാദ് ബെയ്‌ഗ്, 88 പന്തില്‍ 63 റണ്‍സ് നേടിയ ഷഹ്സെയ്‌ബ് ഖാന്‍ എന്നിവരും നിര്‍ണായകമായി. തോല്‍വിയോടെ ഗ്രൂപ്പില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് വീണിരുന്നു.