ETV Bharat / sports

Adam Zampa Reveals About Back Spasm : 'പുറംവേദന അല്‍പം സീനാണ്' ; കങ്കാരുപ്പടയ്‌ക്ക് ആശങ്കയായി ആദം സാംപയുടെ പരിക്ക്

Adam Zampa Injury : പുറം വേദനയുമായി ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ കളിക്കാനിറങ്ങിയ ആദം സാംപ നാല് വിക്കറ്റുകള്‍ നേടിയിരുന്നു

Cricket World Cup 2023  Adam Zampa Reveals He Suffering From Back Spasm  Adam Zampa Injury  Australia vs Sri Lanka  Adam Zampa About Back Spasm  ക്രിക്കറ്റ് ലോകകപ്പ്  ഏകദിന ലോകകപ്പ് 2023  ഓസ്‌ട്രേലിയ ശ്രീലങ്ക  ആദം സാംപ  ആദം സാംപ പരിക്ക്
Adam Zampa Reveals He Suffering From Back Spasm
author img

By ETV Bharat Kerala Team

Published : Oct 17, 2023, 7:30 AM IST

ലഖ്‌നൗ : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) തുടര്‍തോല്‍വികളില്‍ വലഞ്ഞ ഓസ്ട്രേലിയക്ക് ആശ്വാസമായിരിക്കുകയാണ് ശ്രീലങ്കയ്‌ക്കെതിരായ ജയം. ആദ്യ മത്സരം ഇന്ത്യയോടും രണ്ടാമത്തെ കളി ദക്ഷിണാഫ്രിക്കയ്‌ക്ക് മുന്നിലും അടിയറവ് പറഞ്ഞ കങ്കാരുപ്പട ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ജയിച്ചത് (Australia vs Sri Lanka Match Result). ആദ്യ രണ്ട് മത്സരങ്ങളിലും 300ന് മുകളില്‍ റണ്‍സ് കണ്ടെത്തിയ ലങ്കന്‍ ബാറ്റര്‍മാരെ ലഖ്‌നൗവില്‍ 209 റണ്‍സിന് ഓള്‍ഔട്ടാക്കാന്‍ ഓസീസിന് സാധിച്ചിരുന്നു (Adam Zampa Reveals About Back Spasm).

സ്‌പിന്നര്‍ ആദം സാംപയുടെ (Adam Zampa) തകര്‍പ്പന്‍ പ്രകടനമായിരുന്നു ശ്രീലങ്കയെ താരതമ്യേന ചെറിയ സ്കോറില്‍ ഒതുക്കിയത്. എട്ടോവര്‍ പന്തെറിഞ്ഞ ഓസീസ് സ്പിന്നര്‍ 47 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് മത്സരത്തില്‍ നേടിയത്. ഇന്‍ഫോം ബാറ്റര്‍മാരായ കുശാല്‍ മെന്‍ഡിസ്, സദീര സമരവിക്രമ, ലങ്കന്‍ വാലറ്റത്തെ ചമിക കരുണരത്നെ, മഹീഷ് തീക്ഷ്‌ണ എന്നിവരുടെ വിക്കറ്റുകളായിരുന്നു സാംപ സ്വന്തമാക്കിയത്.

  • Here's what the captains of Australia and Sri Lanka, along with the POTM Adam Zampa, had to say after Australia's first victory of the tournament against Sri Lanka. pic.twitter.com/XsDMKVgaqO

    — CricTracker (@Cricketracker) October 16, 2023 " class="align-text-top noRightClick twitterSection" data=" ">

മധ്യ ഓവറുകളില്‍ താളം കണ്ടെത്താന്‍ സാംപയ്‌ക്ക് സാധിച്ചുവെന്നത് ഓസ്ട്രേലിയക്ക് ആശ്വാസമാണ്. എന്നാല്‍, താരത്തിന്‍റെ പരിക്കാണ് നിലവില്‍ ടീമിന് ആശങ്ക. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ പുറം വേദനയുമായിട്ടായിരുന്നു താരം കളിക്കാന്‍ ഇറങ്ങിയത്. മത്സരശേഷം സാംപ തന്നെയാണ് പരിക്കിനെ കുറിച്ചുള്ള വിവരങ്ങള്‍ സംസാരിച്ചതും (Adam Zampa About Back Spasm).

'അത്ര സുഖകരമായ അവസ്ഥയിലൂടെയല്ല കടന്നുപോകുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറം വേദന അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം വേദന നല്ലതുപോലെ ഉണ്ടായി.

എന്നാല്‍, നല്ല രീതിയില്‍ പന്തെറിഞ്ഞത് കൊണ്ടായിരിക്കാം ഇപ്പോള്‍ സുഖം തോന്നുന്നുണ്ട്. കഴിഞ്ഞ മത്സരത്തില്‍ കൂടുതല്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്നായിരുന്നു എനിക്ക് തോന്നിയത്. ഇപ്പോള്‍ ടീമില്‍ എന്‍റെ പ്രധാന ജോലി മധ്യ ഓവറുകളില്‍ വിക്കറ്റ് സ്വന്തമാക്കുക എന്നതാണ്.

കഴിഞ്ഞ മത്സരത്തില്‍ എനിക്ക് ആ ഡ്യൂട്ടി കൃത്യമായി ചെയ്യാന്‍ സാധിച്ചില്ല. അത് ഡെത്ത് ഓവറില്‍ പന്തെറിഞ്ഞ താരങ്ങളെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി. ലങ്കയ്‌ക്കെതിരായ പ്രകടനം ഇനിയും ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്' - ആദം സാംപ പറഞ്ഞു.

ലഖ്‌നൗവില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ ശ്രീലങ്കയ്‌ക്കായി അവരുടെ ഓപ്പണര്‍മാരായ കുശാല്‍ പെരേരയും (78) പത്തും നിസ്സാങ്കയും (61) ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമായിരുന്നു നല്‍കിയത്. 21.4 ഓവറില്‍ ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 125 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, പിന്നീട് കളിയുടെ ഗതി നിയന്ത്രിച്ച ഓസീസ് ബൗളര്‍മാര്‍ ലങ്കയെ 209 റണ്‍സില്‍ എറിഞ്ഞൊതുക്കി.

Also Read : Travis Head Set To Return Australian Team : ഓസീസ് പടയ്‌ക്ക് ആശ്വാസം, നെറ്റ്‌സിലിറങ്ങി ട്രാവിസ് ഹെഡ് ; മടങ്ങിവരവ് ഉടനെന്ന് റിപ്പോര്‍ട്ട്

മറുപടി ബാറ്റിങ്ങില്‍ ആദ്യ നാലോവറിനുള്ളില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്‌ടപ്പെട്ട ഓസ്‌ട്രേലിയക്കായി അര്‍ധ സെഞ്ച്വറി നേടിയ മിച്ചല്‍ മാര്‍ഷും (52) മാര്‍നസ് ലബുഷെയ്‌നും ചേര്‍ന്നാണ് ജയത്തിലേക്കുള്ള അടിത്തറ പാകിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോഷ് ഇംഗ്ലിസിന്‍റെ (58) അര്‍ധസെഞ്ച്വറി പ്രകടനവും കങ്കാരുപ്പടയുടെ ജയത്തില്‍ നിര്‍ണായകമായി. മത്സരത്തില്‍ അഞ്ച് വിക്കറ്റ് നഷ്‌ടപ്പെട്ട ഓസ്ട്രേലിയ 88 പന്ത് ശേഷിക്കെയായിരുന്നു ജയം പിടിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.