ETV Bharat / sports

Emerging Teams Asia Cup | ടോസ് ഭാഗ്യം തുണച്ചു, പാകിസ്ഥാന്‍ എയെ ബാറ്റിങ്ങിനയച്ച് ഇന്ത്യ എ

author img

By

Published : Jul 23, 2023, 1:58 PM IST

ടൂര്‍ണമെന്‍റില്‍ തോല്‍വി അറിയാതെയാണ് ഇന്ത്യ എ ഫൈനലില്‍ എത്തിയത്.

Etv Bharat
Etv Bharat

കൊളംബോ: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ എമേര്‍ജിങ്‌ ടീംസ് ഏഷ്യ കപ്പ് (ACC Emerging Teams Asia Cup) ഫൈനലില്‍ പാകിസ്ഥാന്‍ എയ്‌ക്കെതിരെ (Pakistan A) ഇന്ത്യ എ (India A) ആദ്യം ബൗള്‍ ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ യാഷ് ദുള്‍ പാകിസ്ഥാന്‍ എയെ ബാറ്റിങ്ങിനയച്ചു.

ഇന്ത്യ എ പ്ലെയിങ് ഇലവന്‍: സായ് സുദര്‍ശന്‍, അഭിഷേക് ശര്‍മ, നിഖിന്‍ ജോസ്, യാഷ് ദുള്‍ (ക്യാപ്‌റ്റന്‍), റിയാന്‍ പരാഗ്, നിഷാന്‍ സിന്ധു, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), മാനവ് സുതര്‍, യുവാരജ്‌സിന്‍ഹ ദോദിയ, ഹര്‍ഷിത് റാണ, രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍

പാകിസ്ഥാന്‍ എ പ്ലെയിങ് ഇലവന്‍: സയിം അയൂബ്, സാഹിബ്‌സാദ ഫര്‍ഹാന്‍, ഒമര്‍ ബിന്‍ യൂസഫ്, തയ്യബ് താഹിര്‍, മുഹമ്മദ് ഹാരിസ് (ക്യാപ്‌റ്റന്‍, വിക്കറ്റ് കീപ്പര്‍), ഖാസിം അക്രം, മുബസിര്‍ ഖാന്‍, മുഹമ്മജ് വസീം ജൂനിയര്‍, മെഹ്‌റന്‍ മുംതാസ്, അര്‍ഷാദ് ഇഖ്‌ബാല്‍, സുഫിയാന്‍ മുഖീം

മത്സരം ലൈവായി കാണാന്‍: എമേര്‍ജിങ് ഏഷ്യ കപ്പ് ഫൈനല്‍ മത്സരം ഇന്ത്യയില്‍ ഫാന്‍കോഡ് (FanCode) ആപ്ലിക്കേഷനിലൂടെ ലൈവായി കാണാം. ഫാന്‍കോഡ് വെബ്‌സൈറ്റിലും മത്സരം സ്‌ട്രീം ചെയ്യും. ടിവിയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് (Star Sports) നെറ്റ്‌വര്‍ക്കിലാണ് മത്സരത്തിന്‍റെ സംപ്രേഷണം.

തോല്‍വി അറിയാതെയാണ് ഇന്ത്യ എ ടൂര്‍ണമെന്‍റിന്‍റെ കലാശപ്പോരിന് ടിക്കറ്റെടുത്തത്. സെമി ഫൈനലില്‍ ബംഗ്ലാദേശ് എയെ (Bangladesh A) 51 റണ്‍സിന് തോല്‍പ്പിച്ചുകൊണ്ടായിരുന്നു ഇന്ത്യ എയുടെ ഫൈനല്‍ പ്രവേശനം.

Also Read : ഫുൾ ചാർജിലായതെങ്ങനെ, കോലി പറയുന്നു; 'ഇപ്പോൾ ഹാപ്പി...'

ഏറെ ആവേശം നിറഞ്ഞ പോരാട്ടത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ എയെ 211 റണ്‍സില്‍ ബംഗ്ലാദേശ് എ ഓള്‍ഔട്ട് ആക്കിയിരുന്നു. നായകന്‍ യാഷ് ദുളിന്‍റെ അര്‍ധ സെഞ്ച്വറിയുടെ മികവിലായിരുന്നു ടീം ഭേദപ്പെട്ട നിലയില്‍ എത്തിയത്.

85 പന്ത് നേരിട്ട താരം 66 റണ്‍സായിരുന്നു നേടിയത്. എന്നാല്‍, മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് എ 34.2 ഓവറില്‍ 160 റണ്‍സില്‍ എല്ലാവരും പുറത്താകുകയായിരുന്നു. ആദ്യ വിക്കറ്റില്‍ 70 റണ്‍സ് ചേര്‍ത്ത ബംഗ്ലാദേശ് എ വിജയ പ്രതീക്ഷയിലായിരുന്നുവെങ്കിലും പിന്നീടാണ് തകര്‍ന്നടിഞ്ഞത്. എട്ട് ഓവറില്‍ 20 റണ്‍സിന് അഞ്ച് വിക്കറ്റ് നേടിയ നിഷാന്ത് സിന്ധുവിന്‍റെ പ്രകടനമാണ് ഇന്ത്യയ്‌ക്ക് മത്സരത്തില്‍ ജയമൊരുക്കിയത്. ആദ്യ സെമിയില്‍ ആതിഥേയരായ ശ്രീലങ്ക എയെ 60 റണ്‍സിന് തോല്‍പിച്ചാണ് പാകിസ്ഥാന്‍ എ ഫൈനലിന് യോഗ്യത നേടിയത്.

ഇരു ടീമും ടൂര്‍ണമെന്‍റില്‍ നേരത്തെ ഒരു പ്രാവശ്യം ഏറ്റുമുട്ടിയിരുന്നു. ആ മത്സരത്തില്‍ ഇന്ത്യ എ എട്ട് വിക്കറ്റിന്‍റെ ജയമാണ് സ്വന്തമാക്കിയത്.

Also Read : Rishabh Pant | ഏകദിന ലോകകപ്പിന് റിഷഭ്‌ പന്തില്ല; തിരിച്ചെത്തുക അടുത്ത വര്‍ഷം ?

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.