ETV Bharat / sports

ആരാധകർക്ക് ആമിർ ഖാന്‍റെ സർപ്രൈസ്; ലാൽ സിങ് ഛദ്ദ ട്രെയിലർ റിലീസ് ഐപിഎൽ ഫൈനൽ വേദിയിൽ - Laal Singh Chaddha trailer will unveil in ipl final

ഐപിഎൽ ഫൈനലിൽ ഒന്നാം ഇന്നിങ്സിന്‍റെ രണ്ടാമത്തെ സ്‌ട്രാറ്റജിക് ടൈം ഔട്ടിലാണ് ചിത്രത്തിന്‍റെ ട്രെയിലർ റിലീസ് ചെയ്യുക. ട്രെയിലർ റിലീസിനൊപ്പം ക്രിക്കറ്റ് ലൈവ് അവതാരകനായും ഫൈനലിൽ താൻ ഉണ്ടാകുമെന്നും ആമിർ അറിയിച്ചിട്ടുണ്ട്.

Aamir host IPL Finale  aamir khan ipl 2022  aamir khan laal singh chaddha  aamir khan upcoming movie  bollywood news updates  ലാൽ സിങ് ഛദ്ദ  ലാൽ സിങ് ഛദ്ദയുടെ ട്രെയിലർ ഐപിഎൽ ഫൈനൽ വേദയിൽ  ഐപിഎൽ ഫൈനലിനിടെ ലാൽ സിങ് ഛദ്ദയുടെ ട്രെയിലർ റിലീസിനൊരുങ്ങി അണിയറപ്രവർത്തകർ  അമീർഖാൻ ചിത്രത്തിന്‍റെ ട്രെയിലർ റിലീസ് ഐപിഎൽ ഫൈനലിനിടെ  Laal Singh Chaddha trailer will unveil in ipl final  railer of Laal Singh Chaddha will be released during second strategic timeout
ആരാധകർക്ക് സർപ്രൈസൊരുക്കി അമീർ ഖാൻ; ലാൽ സിങ് ഛദ്ദ ട്രെയിലർ റിലീസ് ഐപിഎൽ ഫൈനൽ വേദിയിൽ
author img

By

Published : May 25, 2022, 5:54 PM IST

മുംബൈ: ഇന്ത്യൻ സിനിമാലോകം നാളുകളായി കാത്തിരിക്കുന്ന ചിത്രമാണ് ആമിർഖാൻ നായകനാകുന്ന 'ലാൽ സിങ് ഛദ്ദ'. ചിത്രത്തിന്‍റെ റിലീസ് കഴിഞ്ഞ ഡിസംബറിലാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും കൊവിഡ് കാരണം നീട്ടിവെയ്‌ക്കുകയായിരുന്നു. ഇപ്പോൾ ആരാധകർക്ക് ഇരട്ടി സന്തോഷം നൽകി ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറക്കാനൊരുങ്ങുകയാണ് അണിയറപ്രവർത്തകർ.

ട്രെയിലർ റിലീസ് ഐപിഎൽ ഫൈനലിന്‍റെ വേദിയിൽ: മേയ്‌ 29 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഐപിഎൽ ഫൈനലിൽ ഒന്നാം ഇന്നിങ്സിന്‍റെ രണ്ടാമത്തെ സ്‌ട്രാറ്റജിക് ടൈം ഔട്ടിലാണ് ചിത്രത്തിന്‍റെ ട്രെയിലർ റിലീസ് ചെയ്യുക. Eമീർഖാൻ പ്രൊഡക്‌ഷൻസിന്‍റെ ട്വിറ്റർ പേജിലൂടെ ആമിർഖാൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ട്രെയിലർ റിലീസിനൊപ്പം ക്രിക്കറ്റ് ലൈവ് അവതാരകനായും ഫൈനലിൽ താൻ ഉണ്ടാകുമെന്നും ആമിർ അറിയിച്ചിട്ടുണ്ട്.

1994ൽ ടോം ഹാങ്ക്സ് നായകനായെത്തിയ 'ഫോറസ്റ്റ് ഗമ്പ്' എന്ന ചിത്രത്തിന്‍റെ റീമേക്കാണ് ലാൽ സിങ് ഛദ്ദ. ആമിർഖാൻ പ്രൊഡക്‌ഷൻസിന്‍റെ നിർമ്മാണത്തിൽ പുറത്തിറങ്ങിയ സീക്രട്ട് സൂപ്പർ സ്റ്റാറിലൂടെ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച അദ്വൈദ് ചന്ദ്രനാണ് ലാൽ സിങ് ഛദ്ദയുടേയും സംവിധായകൻ. കരീന കപൂർ നായികയായി എത്തുന്ന ചിത്രത്തിന്‍റെ തിരക്കഥ അതുൽ കുൽക്കർണിയാണ്. ചിത്രം ഓഗസ്റ്റ് 11ന് റിലീസ് ചെയ്യും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.