ETV Bharat / sports

'അതാണ് സൂര്യയെ ഏറ്റവും അപകടകാരിയാക്കുന്നത്'; കാരണം പറഞ്ഞ് ആകാശ് ചോപ്ര

Aakash Chopra praises Suryakumar Yadav: ടി20 ഫോര്‍മാറ്റില്‍ തന്‍റെ മികവിനാല്‍ പരിചിതമല്ലാത്ത ഫീല്‍ഡിങ് പദ്ധതികളുണ്ടാക്കാന്‍ സൂര്യകുമാര്‍ യാദവ് എതിരാളികളെ പ്രേരിപ്പിക്കുന്നുവെന്ന് ആകാശ് ചോപ്ര.

Aakash Chopra praises Suryakumar Yadav  Aakash Chopra on Suryakumar Yadav  Suryakumar Yadav batting In T20Is  India vs Australia  സൂര്യകുമാര്‍ യാദവിനെക്കുറിച്ച് ആകാശ് ചോപ്ര  സൂര്യകുമാര്‍ യാദവിനെ പുകഴ്‌ത്തി ആകാശ് ചോപ്ര  സൂര്യകുമാര്‍ യാദവിന് അര്‍ധ സെഞ്ചുറി  ഇന്ത്യ vs ഓസ്‌ട്രേലിയ ടി20
Aakash Chopra praises Suryakumar Yadav India vs Australia
author img

By ETV Bharat Kerala Team

Published : Nov 24, 2023, 1:52 PM IST

മുംബൈ : ഏകദിന ലോകകപ്പ് ഫൈനലില്‍ നിറം മങ്ങിയതിന് കടുത്ത വിമര്‍ശനങ്ങളായിരുന്നു സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിന് നേരെ ഉയര്‍ന്നിരുന്നത്. എന്നാല്‍ തന്‍റെ ഇഷ്‌ട ഫോര്‍മാറ്റില്‍ വെടിക്കെട്ടുമായി ടീമിനെ വിജയത്തിലേക്ക് നയിച്ച സൂര്യകുമാര്‍ യാദവ് (Suryakumar Yadav) വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ്. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ആദ്യ ടി20യില്‍ വെടിക്കെട്ട് അര്‍ധ സെഞ്ചുറിയുമായാണ് സൂര്യ കളം നിറഞ്ഞത് (India vs Australia).

പ്രകടനത്തിന് പിന്നാലെ സൂര്യയെ വാനോളം പുകഴ്‌ത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. (Aakash Chopra praises Suryakumar Yadav) സൂര്യയ്‌ക്കുള്ള 360 ഡിഗ്രി താരമെന്ന വിശേഷണം അടിവരയിടുകയാണ് ആകാശ് ചോപ്ര ചെയ്‌തിരിക്കുന്നത്. മൈതാനത്തുടനീളം പന്തടിക്കാനുള്ള കഴിവാണ് ടി20 ഫോര്‍മാറ്റില്‍ താരത്തെ ഏറ്റവും അപകടകാരിയായ ബാറ്ററാക്കുന്നതെന്നും മുന്‍ താരം പറഞ്ഞു.

"ബോളര്‍മാരെ വ്യത്യസ്‌തമായി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന 360 ഡിഗ്രി പ്ലെയറാണ് സൂര്യകുമാര്‍ യാദവ്. അവനെതിരെ തീര്‍ച്ചയായും വ്യത്യസ്‌തമായ തന്ത്രങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. പരിചിതമല്ലാത്ത ഫീല്‍ഡിങ് പദ്ധതികളും വേണം.

തന്‍റെ പ്രകടനത്തിലൂടെ അത് ചെയ്യാന്‍ അവന്‍ എതിരാളികളെ പ്രേരിപ്പിക്കുകയാണ്. ടി20 ഫോര്‍മാറ്റില്‍ ഏറെ സ്വാതന്ത്ര്യത്തോടെയാണ് അവന്‍ കളിക്കുന്നത്. പിച്ചിനെ പരമാവധി ഉപയോഗിക്കുകയും ചെയ്യുന്നു.

ടി20 ഫോര്‍മാറ്റില്‍ സ്വതസിദ്ധമായ ശൈലിയിലാണ് സൂര്യകുമാര്‍ ബാറ്റ് ചെയ്യുന്നത്. സൂര്യയ്‌ക്ക് എതിരെ ബാക്ക്-ഓഫ്-ദി-ഹാൻഡ് സ്ലോ ബൗൾ ചെയ്യുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാം. പക്ഷേ അവന്‍ ആ പന്ത് ഫൈൻ ലെഗിന് മുകളിലൂടെ സിക്‌സറിന് പറത്തും. അതാണ് അവന്‍റെ മികവ്" - ആകാശ് ചോപ്ര പറഞ്ഞു.

അതേസമയം സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചതോടെ ഓസ്‌ട്രേലിയയ്‌ക്ക് എതിരെ വിശാഖപട്ടണത്ത് സൂര്യയ്‌ക്ക് കീഴില്‍ യുവ നിരയുമായി കളിക്കാന്‍ ഇറങ്ങിയ നീലപ്പട രണ്ട് വിക്കറ്റുകള്‍ക്കാണ് ജയിച്ച് കയറിയത്. ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 208 റണ്‍സായിരുന്നു അടിച്ച് കൂട്ടിയത്.

ALSO READ: 'അച്ഛന്‍ വീണ്ടും ചിരിക്കും...' സമൂഹമാധ്യമങ്ങളില്‍ തരംഗമായി രോഹിത് ശര്‍മയുടെ മകള്‍ സമൈറയുടെ വീഡിയോ

ജോഷ് ഇംഗ്ലിസിന്‍റെ (Josh Inglis) സെഞ്ചുറിയായിരുന്നു ടീമിനെ മികച്ച നിലയിലേക്ക് എത്തിച്ചത്. 50 പന്തില്‍ 11 ബൗണ്ടറികളും എട്ട് സിക്‌സറുകളും സഹിതം 110 റണ്‍സായിരുന്നു താരം നേടിയത്. 41 പന്തില്‍ 52 റണ്‍സ് നേടിയ സ്റ്റീവന്‍ സ്‌മിത്തും നിര്‍ണായകമായി.

മറുപടിക്കിറങ്ങിയ ഇന്ത്യ 19.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 209 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. 42 പന്തില്‍ ഒമ്പത് ബൗണ്ടറികളും നാല് സിക്‌സും സഹിതം 80 റണ്‍സടിച്ച സൂര്യകുമാര്‍ ഇന്ത്യയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചു. 39 പന്തില്‍ 58 റണ്‍സുമായി ഇഷാന്‍ കിഷന്‍ പിന്തുണ നല്‍കിയപ്പോള്‍ 14 പന്തില്‍ 22* റണ്‍സ് നേടിയ റിങ്കു സിങ് സൂപ്പര്‍ ഫിനിഷറായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.