ETV Bharat / sports

രാഹുലിനെതിരായ വിമര്‍ശനം; പ്രസാദിനെ നിര്‍ത്തിപ്പൊരിച്ച് ആകാശ് ചോപ്ര - ആകാശ് ചോപ്ര

കെഎല്‍ രാഹുലിനെതിരായ വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ അജണ്ടയുണ്ടെങ്കില്‍ അതു മാറ്റിവയ്‌ക്കണമെന്ന് വെങ്കിടേഷ് പ്രസാദിനോട് ആകാശ് ചോപ്ര.

Venkatesh Prasad Criticize KL Rahul  Venkatesh Prasad  KL Rahul  Aakash Chopra  Aakash Chopra against Venkatesh Prasad  കെഎല്‍ രാഹുല്‍  വെങ്കിടേഷ് പ്രസാദ്  ആകാശ് ചോപ്ര  വെങ്കിടേഷ് പ്രസാദിനെതിരെ ആകാശ് ചോപ്ര
രാഹുലിനെതിരായ വിമര്‍ശനം; പ്രസാദിനെ നിര്‍ത്തിപ്പൊരിച്ച് ആകാശ് ചോപ്ര
author img

By

Published : Feb 21, 2023, 4:20 PM IST

മുംബൈ: മോശം ഫോം തുടരുന്ന കെഎല്‍ രാഹുലിനെതിരായ വിമര്‍ശനങ്ങളെ താരത്തിന്‍റെ വിദേശത്തെ റെക്കോഡുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ടീം മാനേജ്‌മെന്‍റ് പ്രതിരോധിച്ചിരുന്നത്. എന്നാല്‍ വിദേശ പിച്ചുകളില്‍ രാഹുലിനേക്കാള്‍ മികച്ച റെക്കോഡ് മറ്റ് താരങ്ങള്‍ക്കുണ്ടെന്ന കണക്കുകള്‍ ഇന്ത്യയുടെ മുന്‍ താരം വെങ്കിടേഷ് പ്രസാദ് നിരത്തിയിരുന്നു. നേരത്തേയും പലതവണ രാഹുലിനെ കടന്നാക്രമിച്ച് പ്രസാദ് രംഗത്തെത്തി.

എന്നാല്‍ പ്രസാദിന് മറുപടിയുമായി വന്നിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. സെന രാജ്യങ്ങളില്‍ (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ) രാഹുലിന് മികച്ച റെക്കോഡാണ് ഉള്ളതെന്ന കണക്കുകളാണ് ചോപ്ര ട്വിറ്ററിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. 2020 ഫെബ്രുവരി മുതല്‍ക്കുള്ള കണക്ക് പരിശോധിച്ചാല്‍ ഇവിടങ്ങളില്‍ ഏറ്റവും മികച്ച മൂന്നാമത്തെ ശരാശരിയുള്ള താരം രാഹുലാണെന്നാണ് ചോപ്ര ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

Venkatesh Prasad Criticize KL Rahul  Venkatesh Prasad  KL Rahul  Aakash Chopra  Aakash Chopra against Venkatesh Prasad  കെഎല്‍ രാഹുല്‍  വെങ്കിടേഷ് പ്രസാദ്  ആകാശ് ചോപ്ര  വെങ്കിടേഷ് പ്രസാദിനെതിരെ ആകാശ് ചോപ്ര
കെഎല്‍ രാഹുല്‍

ഏഴ്‌ മത്സരങ്ങള്‍ കളിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് 43.15 ബാറ്റിങ്‌ ശരാശരിയുമായി ഒന്നാം സ്ഥാനത്തുള്ളത്. ഒരു മത്സരം കളിച്ച വാഷിങ്‌ടണ്‍ സുന്ദര്‍ 42.00 ശരാശരിയുമായി രണ്ടാം സ്ഥാനത്താണ്. ഏഴ്‌ മത്സരങ്ങളില്‍ നിന്നും 38.64 ബാറ്റിങ്‌ ശരാശരിയുമായാണ് രാഹുല്‍ മൂന്നാമത് നില്‍ക്കുന്നത്. ഇക്കാരണത്താലാണ് മാനേജ്‌മെന്‍റ് രാഹുലിനെ പിന്തുണച്ചതെന്നും ഇക്കാലയളവില്‍ നാട്ടില്‍ ഓസീസിനെതിരായ രണ്ട് ടെസ്റ്റുകള്‍ മാത്രമാണ് 30കാരന്‍ കളിച്ചിട്ടുള്ളതെന്നും ആകാശ് ചോപ്ര പറയുന്നുണ്ട്.

  • Indian batters in SENA countries. May be, this is the reason selectors/coach/captain are backing KLR. He’s played 2 Tests at home (ongoing BGT) during this period
    No, I don’t need a BCCI role as a selector/coach
    I don’t need any mentor, coaching role at any IPL team either 🙏 pic.twitter.com/qV6qo6Plvt

    — Aakash Chopra (@cricketaakash) February 21, 2023 " class="align-text-top noRightClick twitterSection" data=" ">

പദവി വേണ്ട: ഇന്ത്യയുടെ ചീഫ് സെലക്‌ടര്‍ സ്ഥാനത്തേക്ക് നേരത്തെ പ്രസാദ് അപേക്ഷ നല്‍കിയിരുന്നെങ്കിലും ചേതന്‍ ശര്‍മയെ തന്നെ ബിസിസിഐ നിലനിര്‍ത്തിയിരുന്നു. ഇതിനേയും തന്‍റെ ട്വീറ്റിലൂടെ ചോപ്ര ഉന്നം വയ്‌ക്കുന്നുണ്ട്. സെലക്‌ടറായോ, പരിശീലകനായോ ബിസിസിഐയില്‍ തനിക്ക് പദവികളൊന്നും വേണ്ടെന്നും ഐപിഎല്ലിലും ഏതെങ്കിലും ടീമിന്‍റെ പരിശീലകനാകാനോ ഉപദേശകനായോയുള്ള പദവി താന്‍ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കിയാണ് ചോപ്ര ഈ ട്വീറ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

വിമര്‍ശനം കടുപ്പിച്ച് ചോപ്ര: തന്‍റെ യൂട്യൂബ് ചാനലിലൂടെയും ചോപ്ര പ്രസാദിനെതിരെ ആഞ്ഞടിച്ചിട്ടുണ്ട്. സമീപ കാലങ്ങളിലെ ഓപ്പണര്‍മാരില്‍ വിദേശത്ത് ശിഖർ ധവാൻ, മായങ്ക് അഗർവാൾ, ശുഭ്‌മാൻ ഗിൽ, അജിങ്ക്യ രഹാനെ തുടങ്ങിയവര്‍ക്ക് രാഹുലിനേക്കാള്‍ മികച്ച ശരാശരിയുണ്ടെന്നായിരുന്നു പ്രസാദ് കഴിഞ്ഞ ദിവസം കണക്കുകള്‍ നിരത്തിയത്. ഇക്കൂട്ടത്തില്‍ ശിഖര്‍ ധവാനാണ് ഏറ്റവും മികച്ച ശരാശരിയെന്നും വിദേശത്ത് അഞ്ച് സെഞ്ച്വറികള്‍ നേടിയ ധവാന്‍റെ ബാറ്റിങ്‌ ശരാശരി 40ന് അടുത്താണെന്നും പ്രസാദ് പറഞ്ഞിരുന്നു.

എന്നാല്‍ പ്രസാദ് യഥാർഥത്തിൽ ഉള്ള കണക്കുകളെ അവഗണിച്ചുകൊണ്ട് തനിക്ക് ആവശ്യമുള്ള വിവരങ്ങള്‍ മാത്രമാണ് പുറത്തുവിട്ടിരിക്കുന്നതെന്നാണ് ചോപ്ര പറയുന്നത്. "ശിഖർ ധവാന്‍റെ ഏറ്റവും മികച്ച വിദേശ ശരാശരിയെക്കുറിച്ച് അദ്ദേഹം (പ്രസാദ്) സംസാരിച്ചു. ധവാന് 39 ബാറ്റിങ്‌ ശരാശരിയുണ്ട്.

എന്നാല്‍ താരത്തിന്‍റെ സെന രാജ്യങ്ങളിലെ റെക്കോഡ് ആദ്ദേഹം സൗകര്യപൂർവ്വം ഒഴിവാക്കി. സെന രാജ്യങ്ങളില്‍ ധവാന്‍റെ ബാറ്റിങ്‌ ശരാശരി 26 ആണ്. ന്യൂസിലൻഡിൽ ധവാന് ഒരു സെഞ്ച്വറിയുണ്ട്. മറ്റു രാജ്യങ്ങളില്‍ അതിന് കഴിഞ്ഞിട്ടില്ല", ചോപ്ര പറഞ്ഞു.

മറ്റ് താരങ്ങളുടെ പ്രകടനത്തിന്‍റെ കണക്കുകളും തന്‍റെ വീഡിയോയില്‍ ആകാശ് ചോപ്ര നിരത്തുന്നുണ്ട്. ഒടുവില്‍ എന്തെങ്കിലും അജണ്ടയുണ്ടെങ്കില്‍ അത് മാറ്റിവച്ച് ശാന്തത പാലിക്കാൻ അഭ്യർഥിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ചോപ്ര ഈ വീഡിയോ അവസാനിപ്പിച്ചിരിക്കുന്നത്.

ALSO READ: രാഹുല്‍ വിദേശത്ത് പുലിയെന്ന് മാനേജ്‌മെന്‍റ് ; കണക്കുകള്‍ മറിച്ചാണെന്ന് വെങ്കിടേഷ് പ്രസാദ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.