ETV Bharat / sports

PINK BALL TEST | ലങ്കക്കെതിരെ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച, 86 റൺസിനിടെ 4 വിക്കറ്റ് നഷ്‌ടം - ബെംഗളൂരു ടെസ്റ്റ്

മൊഹാലിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ജയിച്ച ഇന്ത്യക്ക് ബെംഗളൂരുവില്‍ വിജയിച്ചാല്‍ പരമ്പര തൂത്തുവാരാം

PINK BALL TEST  india vs srilanka  പരമ്പര തൂത്തുവാരാൻ ഇന്ത്യ  ടോസ് രോഹിതിന്  ജയന്ത് യാദവിന് പകരം സ്‌പിന്നര്‍ അക്‌സര്‍ പട്ടേല്‍  axar patel included in playing eleven  ബെംഗളൂരു ടെസ്റ്റ്  ഇന്ത്യ - ശ്രീലങ്ക പിങ്ക് ബോൾ ടെസ്റ്റ് തുടക്കം
PINK BALL TEST | പരമ്പര തൂത്തുവാരാൻ ഇന്ത്യ; ടോസ് രോഹിതിന്, ഇരു ടീമിലും മാറ്റങ്ങൾ
author img

By

Published : Mar 12, 2022, 4:47 PM IST

ബെംഗളൂരു : ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ (പിങ്ക് ബോള്‍ ടെസ്റ്റ്) ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് 86 റൺസ് എടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായി. ഓപ്പണർമാരായ മയാങ്ക് അഗർവാൾ (4), രോഹിത് ശർമ (15), ഹനുമ വിഹാരി (31), വിരാട് കോലി (23) എന്നിവരാണ് പുറത്തായത്.

ആദ്യ ദിനം ഒന്നാം സെഷൻ പൂർത്തിയാകുമ്പോൾ 29 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ 93 റൺസെന്ന നിലയിലാണ് ഇന്ത്യ. ഋഷഭ് പന്ത് 16 റൺസോടെയും ശ്രേയസ് അയ്യർ ഒരു റണ്ണോടെയും ക്രീസിലുണ്ട്. ശ്രീലങ്കയ്ക്കായി ധനഞ്ജയ ഡിസിൽവ, ലസിത് എംബുൽദെനിയ, പ്രവീൺ ജയവിക്രമ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ജയന്ത് യാദവിന് പകരം സ്‌പിന്നര്‍ അക്‌സര്‍ പട്ടേല്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ ഇടംപിടിച്ചു. ലങ്കന്‍ നിരയില്‍ പാതും നിസങ്കയ്‌ക്കും ലഹിരു കുമാരയ്‌ക്കും പകരം കുശാല്‍ മെന്‍ഡിസും പ്രവീണ്‍ ജയവിക്രമയും ഉള്‍പ്പെട്ടു.

ALSO RAED: ചരിത്രനേട്ടത്തില്‍ മിതാലി; മറികടന്നത് ബെലിന്‍ഡ ക്ലാര്‍ക്കിന്‍റെ ലോകകപ്പ് റെക്കോഡ്

മൊഹാലിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ജയിച്ച ഇന്ത്യക്ക് ബെംഗളൂരുവില്‍ വിജയിച്ചാല്‍ പരമ്പര തൂത്തുവാരാം. ജയത്തോടെ ടെസ്‌റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം ഭദ്രമാക്കാനും ഇന്ത്യക്കാവും.

ഇന്ത്യ: മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹനുമ വിഹാരി, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിന്‍, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുമ്ര.

ശ്രീലങ്ക : ഡി കരുണരത്‌നെ (ക്യാപ്റ്റന്‍) , എൽ തിരിമന്നെ, കുശാൽ മെൻഡിസ്, എയ്ഞ്‌ചലോ മാത്യൂസ്, ഡി ഡി സിൽവ, സി അസലങ്ക, എൻ ഡിക്ക്വെല്ല (വിക്കറ്റ് കീപ്പര്‍), എസ് ലക്‌മൽ, എൽ എംബുൾദെനിയ, വി ഫെർണാണ്ടോ, പി ജയവിക്രമ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.