ETV Bharat / sports

കോലി കളം നിറയുമോ?; ടി20 പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ നാളെ വിന്‍ഡീസിനെതിരെ - രോഹിത് ശര്‍മ

ആദ്യ മത്സരത്തില്‍ മിന്നും ജയം നേടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ നാളെ കൊല്‍ക്കത്ത ഈഡൻ ഗാർഡൻസില്‍ ഇറങ്ങുന്നത്.

India vs West Indies preview  India vs West Indies second T20I  Rohit Sharma  India West Indies analysis  ഇന്ത്യ-വെസ്റ്റഇന്‍ഡീസ്  രോഹിത് ശര്‍മ  ഇന്ത്യ-വെസ്റ്റഇന്‍ഡീസ് രണ്ടാം ടി20
കോലി മിന്നുമോ?; ടി20 പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ നാളെ വിന്‍ഡീസിനെതിരെ
author img

By

Published : Feb 17, 2022, 3:52 PM IST

കൊല്‍ക്കത്ത: ഇന്ത്യ-വെസ്റ്റ്‌ഇന്‍ഡീസ് ടി20 പരമ്പരയിലെ രണ്ടാം മത്സരം നാളെ (18.02.22) നടക്കും. രാത്രി ഏഴിന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരത്തില്‍ മിന്നും ജയം നേടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.

ടി20 ക്യാപ്റ്റനായി രോഹിത് ശര്‍മ അരങ്ങേറ്റം നടത്തിയ മത്സരത്തില്‍ ആറ് വിക്കറ്റിന്‍റെ ജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. അരങ്ങേറ്റ മത്സരത്തില്‍ തിളങ്ങിയ ലെഗ്‌ സ്പിന്നര്‍ രവി ബിഷ്‌ണോയിയാണ് മത്സരത്തിന്‍റെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. 4 ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങിയ താരം രണ്ട് വിക്കറ്റുകളും വീഴ്‌ത്തി.

ടി20 ലോക കപ്പിന് എട്ട് മാസം മാത്രം ശേഷിക്കെ ഇന്ത്യയ്ക്ക് തയ്യാറെടുപ്പിനുള്ള അവസരം കൂടിയാണ് ഈ പരമ്പര. വിന്‍ഡീസിനെതിരെ വ്യത്യസ്ത കോമ്പിനേഷനുകള്‍ പരീക്ഷിക്കാന്‍ രോഹിത്തും സംഘവും മുതിര്‍ന്നേക്കും.

കഴിഞ്ഞ മത്സരത്തില്‍ പേസ് ബൗളിങ് ഓൾറൗണ്ടർ വെങ്കിടേഷ് ഉൾപ്പെടെ ആറ് ബൗളർമാരുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ഇതോടെ ഫോമിലുള്ള ബാറ്റർ ശ്രേയസ് അയ്യർക്ക് പുറത്തിരിക്കേണ്ടി വന്നിരുന്നു.

ടി20 ലോകകപ്പിനായി ഒരു ഓള്‍ റൗണ്ടറെ കണ്ടെത്താനാണ് ശ്രമമെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ രണ്ടാം മത്സരത്തിലും ശ്രേയസിന് പുറത്തിരിക്കേണ്ടി വന്നേക്കാം. അതിനൊപ്പം ഇഷാൻ കിഷന് പകരം വെങ്കിടേഷ് അയ്യറെ ഓപ്പണറാക്കി ശ്രേയസ് അയ്യർക്ക് അവസരം നല്‍കി മധ്യനിര ശക്തിപ്പെടുക്കാനും ടീം ഇന്ത്യ മുതിർന്നേക്കും.

കോലി ഫോമിലേക്കുയരുമോ?

വിന്‍ഡീസിനെതിരെ മൂന്ന് ഏകദിനമുള്‍പ്പെടെ കളിച്ച നാല് മത്സരങ്ങളില്‍ 18 റണ്‍സിന് മുകളില്‍ കണ്ടെത്താന്‍ മുന്‍ നായകന്‍ വിരാട് കോലിക്കായിട്ടില്ല. 8, 18, 0, 17 എന്നിങ്ങനെയാണ് മൂന്ന് ഏകദിനത്തിലും ഒരു ടി20യിലുമായി കോലിയുടെ സ്‌കോര്‍. കോലി ഫോമിലേക്കുയരുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

അതേസമയം പേസർ ദീപക് ചാഹറിനേറ്റ പരിക്ക് ഇന്ത്യയ്‌ക്ക് തിരിച്ചടിയാണ്. ആദ്യ മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെയാണ് താരത്തിന്‍റെ വലത് കൈക്ക് പരിക്കേറ്റത്. തുടര്‍ന്ന് ബൗളിങ് ക്വാട്ട പൂർത്തിയാക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല.

ഏകദിന പരമ്പരയില്‍ പൂര്‍ണമായും തകര്‍ത്തെറിയപ്പെട്ട വിന്‍ഡീസിനെ സംബന്ധിച്ച് ടി20 പരമ്പര പിടിക്കാനുള്ള അവസാന അവസരമാണിത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര നേട്ടത്തിന് പിന്നാലെയാണ് കീറോൺ പൊള്ളാർഡും സംഘവും ഇന്ത്യയ്‌ക്കെതിരെ ഇറങ്ങുന്നത്. ഇംഗ്ലണ്ടില്‍ നടന്ന അഞ്ച് മത്സര പരമ്പര 3-2നാണ് വിന്‍ഡീസ് സ്വന്തമാക്കിയിരുന്നത്.

India: Rohit Sharma (captain), Ishan Kishan, Virat Kohli, Shreyas Iyer, Surya Kumar Yadav, Rishabh Pant (wicket-keeper), Venkatesh Iyer, Deepak Chahar, Shardul Thakur, Ravi Bishnoi, Yuzvendra Chahal, Mohammed Siraj, Bhuvneshwar Kumar, Avesh Khan, Harshal Patel, Ruturaj Gaikwad, Deepak Hooda, Kuldeep Yadav and Harpreet Brar.

West Indies: Kieron Pollard (captain), Nicholas Pooran (vice-captain), Fabian Allen, Darren Bravo, Roston Chase, Sheldon Cottrell, Dominic Drakes, Jason Holder, Shai Hope, Akeal Hosein, Brandon King, Rovman Powell, Romario Shepherd, Odean Smith, Kyle Mayers, Hayden Walsh Jr.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.