ബാഴ്‌സലോണ: ബാഴ്‌സലോണ സ്‌പെയിന്‍ മാസ്റ്റേഴ്‌സിഴ്‌സില്‍ നിന്നും ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ താരം സൈന നെഹ്‌വാള്‍ ക്വാര്‍ട്ടറില്‍ പുറത്ത്. 45 മിനിട്ട് നീണ്ട മത്സരത്തില്‍ തായ്‌ലന്‍ഡിന്‍റെ ബുസാനായാണ് നേരിട്ടുള്ള സെറ്റുകൾക്ക് സൈനയെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 20-22, 19-21. രണ്ടാം റൗണ്ടില്‍ യുക്രൈന്‍ താരം മരിയയെ തോല്‍പിച്ചാണ് സൈന ക്വാര്‍ട്ടറിലെത്തിയത്. സ്കോർ 21-10, 21-19.
അതേസമയം മറ്റൊരു ഇന്ത്യന്‍ താരം അജയ് ജയറാം മാസ്റ്റേഴ്‌സിന്‍റെ ക്വാർട്ടർ ഫൈനലില്‍ കടന്നു. പുരുഷ സിംഗിൾസില്‍ ഫ്രാന്‍സിന്‍റെ തോമസ് റൗക്‌സലിനെ പരാജയപ്പെടുത്തിയാണ് തരാം രണ്ടാം റൗണ്ടില്‍ കടന്നത്. സ്‌കോർ 21-14, 21-15. ക്വാർട്ടറില്‍ തായ്‌ലന്‍ഡ് താരം കുൻലാവത് വിതിദ്‌സനിനെയാണ് അജയ് നേരിടുക.