ETV Bharat / sports

ഫ്രഞ്ച് ഓപ്പൺ ബാഡ്‌മിന്‍റണ്‍ : സെമി ഫൈനലിൽ പി.വി സിന്ധുവിന് തോൽവി - തകാഹാഷി

ലോക 15-ാം നമ്പർ താരമായ തകാഹാഷിയോട് 2-1 നായിരുന്നു സിന്ധുവിന്‍റെ തോൽവി

Sindhu loses in French Open semifinals  ഫ്രഞ്ച് ഓപ്പൺ ബാഡ്‌മിന്‍റണ്‍  പി.വി സിന്ധുവിന് തോൽവി  പി.വി സിന്ധു  തകാഹാഷി  കിഡംബി ശ്രീകാന്ത്
ഫ്രഞ്ച് ഓപ്പൺ ബാഡ്‌മിന്‍റണ്‍ ; സെമി ഫൈനലിൽ പി.വി സിന്ധുവിന് തോൽവി
author img

By

Published : Oct 30, 2021, 10:33 PM IST

പാരിസ് : ഫ്രഞ്ച് ഓപ്പൺ ബാഡ്‌മിന്‍റൺ ടൂർണമെന്‍റിന്‍റെ സെമി ഫൈനലിൽ ഇന്ത്യൻ സൂപ്പർ താരം പി.വി സിന്ധുവിന് തോൽവി. ലോക 15-ാം നമ്പർ താരമായ തകാഹാഷിയോട് 2-1 നായിരുന്നു സിന്ധുവിന്‍റെ തോൽവി. സ്കോർ 21-18, 16-21, 12-21.

കനത്ത മത്സരത്തിനൊടുവിലാണ് സിന്ധു തോൽവി വഴങ്ങിയത്. ആദ്യ സെറ്റ് മികച്ച മുന്നേറ്റങ്ങളോടെ താരം സ്വന്തമാക്കിയെങ്കിലും തുടർന്നുള്ള രണ്ടെണ്ണം വ്യക്‌തമായ മുൻതൂക്കത്തോടെ തകാഹാഷി വിജയിക്കുകയായിരുന്നു.

ALSO READ : 'മതത്തിന്‍റെ പേരിൽ ആക്രമിക്കുന്നവർ നട്ടെല്ലില്ലാത്തവർ'; ഷമിയെ തുണച്ച് വിരാട് കോലി

നേരത്തെ മറ്റൊരു ഇന്ത്യൻ താരമായ കിഡംബി ശ്രീകാന്ത് ആദ്യ റൗണ്ടിൽ തന്നെ തോൽവി വഴങ്ങിയിരുന്നു. ജപ്പാന്‍റെ ലോക ഒന്നാം നമ്പർ താരം കെന്‍റോ മൊമോടിടോയോട് 2-1 നായിരുന്നു പരാജയം. മൊമോടിടോക്കെതിരെ ശ്രീകാന്തിന്‍റെ തുടർച്ചയായ 11-ാം തോൽവിയാണിത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.