ക്വാലാലംപൂർ: മലേഷ്യന്‍ മാസ്‌റ്റേഴ്‌സ് ബാഡ്‌മിന്‍റണ്‍ ടൂർണമെന്‍റിന്‍റെ ക്വാർട്ടർ ഫൈനലില്‍ കടന്ന് ഇന്ത്യന്‍ താരം സൈന നെഹ്‌വാൾ. ദക്ഷിണ കൊറിയയുടെ ആന്‍ സെ യങിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപെടുത്തിയാണ് സൈന അടുത്ത റൗണ്ടിലേക്ക് കടന്നത്. 39 മിനിട്ട് നീണ്ട മത്സരത്തിലെ ആദ്യ ഗെയിമില്‍ ആന്‍ സെ യങ് പൊരുതി നിന്നപ്പോൾ രണ്ടാമത്തെ ഗെയിമില്‍ സൈന അനായാസ ജയം സ്വന്തമാക്കി. സ്‌കോർ: 25-23, 21-12. ദക്ഷിണ കൊറിയന്‍ താരത്തിനെതിരെ സൈനയുടെ ആദ്യ വിജയമാണ് ഇത്. ക്വാർട്ടർ ഫൈനലില്‍ സൈന ഒളിമ്പിക് ചാമ്പ്യനും സ്‌പാനിഷ് താരവുമായ കരോലിന മരീനെ നേരിടും.
ടൂർണമെന്‍റില്‍ നേരത്തെ ബൽജിയം താരം ലിയാനെ ടാനെയെ പരാജയപെടുത്തിയാണ് ഇന്ത്യയുടെ സൈന നെഹ്‌വാൾ രണ്ടാം റൗണ്ടിലേക്ക് കടന്നത്. 36 മിനിട്ട് നീണ്ട മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകൾക്കാണ് ടാനെയെ പരാജയപെടുത്തിയത്. സ്കോർ 21-15 21-17.