ഹൈദരാബാദ്: ടോക്കിയോ ഒളിമ്പിക്‌സിനായുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണെന്ന് ഇന്ത്യന്‍ ബാഡ്‌മിന്‍റണ്‍ താരം പിവി സിന്ധു. പ്രീമിയർ ബാഡ്‌മിന്‍റണ്‍ ലീഗില്‍ ജനുവരി 29-ന് ആരംഭിക്കുന്ന തന്‍റെ ആദ്യ മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു പിവി സിന്ധു. മുന്‍ ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവും ലോക ചാമ്പ്യനുമായ സിന്ധു ലീഗില്‍ ഹൈദരാബാദ് ഹണ്ടേഴ്‌സിന് വേണ്ടിയാണ് മത്സരിക്കുന്നത്.
-
All smiles from @Pvsindhu1 and @sikkireddy ahead of the #hyderabadhunters press conference #huntersarmy #HyderaBADDIES #HuntersTV #PBLSeason5 pic.twitter.com/WkHfwJurrV
— HyderabadHunters (@Hyd_Hunters) January 28, 2020 " class="align-text-top noRightClick twitterSection" data="
">All smiles from @Pvsindhu1 and @sikkireddy ahead of the #hyderabadhunters press conference #huntersarmy #HyderaBADDIES #HuntersTV #PBLSeason5 pic.twitter.com/WkHfwJurrV
— HyderabadHunters (@Hyd_Hunters) January 28, 2020All smiles from @Pvsindhu1 and @sikkireddy ahead of the #hyderabadhunters press conference #huntersarmy #HyderaBADDIES #HuntersTV #PBLSeason5 pic.twitter.com/WkHfwJurrV
— HyderabadHunters (@Hyd_Hunters) January 28, 2020
ടോക്കിയോ ഒളിമ്പിക്‌സിന് മുന്നോടിയായി ചില ടൂർണമെന്‍റുകൾ കൂടി കളിക്കാനുണ്ട്. അതുകൂടി പരിഗണിച്ചായിരിക്കും ഒളിമ്പിക്‌സിനായുള്ള തന്‍റെ തയ്യാറെടുപ്പുകൾ. ഒരോ മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുമെന്ന് സിന്ധു പറഞ്ഞു . അടുത്തിടെ പത്മഭൂഷണ്‍ സ്വന്തമാക്കിയ സിന്ധുവിനെ നേരത്തെ ഹൈദരാബാദ് ഹണ്ടേഴ്‌സിന്‍റെ ഉടമ വിആർകെ റാവു അഭിനന്ദിച്ചിരുന്നു.
-
Many Congratulations to our skipper @pvsindhu1 on being conferred the #padmabushan on the eve of the #republicday
— HyderabadHunters (@Hyd_Hunters) January 25, 2020 " class="align-text-top noRightClick twitterSection" data="
What a proud achievement for this champion player! pic.twitter.com/xst4jgf71W
">Many Congratulations to our skipper @pvsindhu1 on being conferred the #padmabushan on the eve of the #republicday
— HyderabadHunters (@Hyd_Hunters) January 25, 2020
What a proud achievement for this champion player! pic.twitter.com/xst4jgf71WMany Congratulations to our skipper @pvsindhu1 on being conferred the #padmabushan on the eve of the #republicday
— HyderabadHunters (@Hyd_Hunters) January 25, 2020
What a proud achievement for this champion player! pic.twitter.com/xst4jgf71W
നിലവില്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്താണ് ഹൈദരാബാദ്. 10 മത്സരങ്ങളില്‍ നിന്ന് നാല് പോയിന്‍റ് മാത്രമാണ് ഹൈദരാബാദിനുള്ളത്. ലീഗില്‍ സിന്ധു മികച്ച പ്രകടനം പുറത്തെടുത്താല്‍ പോയിന്‍റ് പട്ടികയില്‍ മുന്നിലെത്താമെന്ന ആത്മവിശ്വാസത്തിലാണ് ആരാധകർ. അതേസമയം ഹൈദരാബാദിനെ പ്രതിനിധീകരിച്ച് കളിക്കാന്‍ സാധിക്കുന്നതില്‍ ആഹ്‌ളാദമുണ്ടെന്ന് ഹൈദരാബാദില്‍ നിന്നുള്ള മറ്റൊരു താരം സിഖി റെഡ്ഡി വ്യക്തമാക്കി.