കൊറിയ: കൊറിയ മാസ്റ്റേഴ്‌സ് ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഇന്ത്യന്‍ താരം ശ്രീകാന്ത് കിഡംബി പുറത്തായി. രണ്ടാം റൗണ്ടില്‍ ജപ്പാന്‍റെ 14-ാം സീഡ് കെന്‍റെ സുനേയമയോട് നേരിട്ടുള്ള ഗെയിമുകൾക്കാണ് പരാജയപ്പെട്ടത്. സ്‌കോർ 21-18, 21-17. 37 മിനുട്ട് നീണ്ട മാച്ചില്‍ സുനേയമക്കായിരുന്നു മുന്‍തൂക്കം.
രണ്ടാം റൗണ്ടില്‍ മറ്റൊരു ഇന്ത്യന്‍ താരമായ സമീര്‍ വര്‍മയും ടൂർണമെന്‍റില്‍ നിന്നും പുറത്തായി. കൊറിയയുടെ കിം ഡോങ്ഹുമിനോട് നേരിട്ടുള്ള ഗെയിമുകൾക്കാണ് പരാജയപ്പെട്ടത്. സ്‌കോർ 21-19, 21-12.
39 മിനുട്ട് നീണ്ട മത്സരത്തിലെ ആദ്യ ഗെയിമില്‍ സമീർ പൊരുതി നിന്നെങ്കിലും രണ്ടാം സെറ്റില്‍ കിം ഡോങ്ഹുമിനോട് പൂർണമായും പരാജയം ഏറ്റുവാങ്ങി.
ഇന്ത്യയുടെ സൗരഭ് വര്‍മ കഴിഞ്ഞ ദിവസം ടൂർണമെന്‍റിന്‍റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. കൊറിയയുടെ കിം ഡോങ്ഹുമിനോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍ 13-21, 21-12, 21-13.