ഗ്യാങ്ഷൂ: ലോക ബാഡ്‌മിന്‍റണ്‍ ടൂർ ഫൈനല്‍സില്‍ നിന്നും ഇന്ത്യന്‍ താരം ജയത്തോടെ പുറത്തേക്ക്. ഗ്രൂപ്പ് എയില്‍ നടന്ന അവസാനത്തെ മത്സരത്തില്‍ സിന്ധു ചൈനീസ് താരം ഹേ ബിങ് ജിയാവോയെ പരാജയപ്പെടുത്തി. 42 മിനിട്ട് നീണ്ട മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധു ചൈനീസ് താരത്തെ പരാജയപ്പെടുത്തിയത്. സ്‌കോർ: 21-19, 21-19.
-
.@Pvsindhu1 raises the bar and stages a spectacular comeback to take the first game. Can He Bing Jiao keep up?
— BWF (@bwfmedia) December 13, 2019 " class="align-text-top noRightClick twitterSection" data="
Catch the action LIVE on https://t.co/Hltm3xVRfv#HSBCBWFbadminton #HSBCWTFinals2019 #Guangzhou2019 pic.twitter.com/EFWsRijnL9
">.@Pvsindhu1 raises the bar and stages a spectacular comeback to take the first game. Can He Bing Jiao keep up?
— BWF (@bwfmedia) December 13, 2019
Catch the action LIVE on https://t.co/Hltm3xVRfv#HSBCBWFbadminton #HSBCWTFinals2019 #Guangzhou2019 pic.twitter.com/EFWsRijnL9.@Pvsindhu1 raises the bar and stages a spectacular comeback to take the first game. Can He Bing Jiao keep up?
— BWF (@bwfmedia) December 13, 2019
Catch the action LIVE on https://t.co/Hltm3xVRfv#HSBCBWFbadminton #HSBCWTFinals2019 #Guangzhou2019 pic.twitter.com/EFWsRijnL9
ഇന്നലെ നടന്ന മത്സരത്തില്‍ ചൈനയുടെ തന്നെ ചെന്‍ യു ഫൈയെയോട് സിന്ധു പരാജയപ്പെട്ടിരുന്നു. സ്‌കോർ 22-20, 16-21, 12-21. ടൂർണമെന്‍റിലെ ആദ്യത്തെ മത്സരത്തില്‍ ജപ്പാന്‍റെ അകാനെ യമുഗച്ചിയോടാണ് അവർ പരാജയപ്പെട്ടത്. സിന്ധു പുറത്തായതോടെ ടൂർണമെന്‍റിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയും അസ്തമിച്ചു. ഇന്ത്യയുടെ ആറാം സീഡായ സിന്ധു മാത്രമാണ് ഫൈനല്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്. കഴിഞ്ഞ വർഷം ഓഗസ്‌റ്റില്‍ സിന്ധു ബിഡബ്ല്യുഎഫ് ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിരുന്നു.