മെൽബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഫൈനലിൽ നിലവിലെ ചാമ്പ്യൻ നൊവാക് ജോക്കോവിച്ച് ലോക മൂന്നാം നമ്പർ താരം റഷ്യയുടെ ഡാനിയൽ മെദ്‌വദേവിനെ നേരിടും. മെൽബണ്‍ പാർക്കിൽ ഞായറാഴ്‌ചയാണ് പുരുഷ ഫൈനൽ. ഇന്ന് നടന്ന രണ്ടാം സെമിയിൽ ഗ്രീസിന്‍റെ അഞ്ചാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസിനെയാണ് മെദ്‌വദേവ് പരാജയപ്പെടുത്തിയത്. സ്കോർ 6-4, 6-2, 7-5. മെദ്‌വദേവ് ആദ്യമായാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലെത്തുന്നത്.
-
The Grand Slam final vibes are real for @DaniilMedwed 💯#AusOpen | #AO2021 pic.twitter.com/2c8M41A9Ly
— #AusOpen (@AustralianOpen) February 19, 2021 " class="align-text-top noRightClick twitterSection" data="
">The Grand Slam final vibes are real for @DaniilMedwed 💯#AusOpen | #AO2021 pic.twitter.com/2c8M41A9Ly
— #AusOpen (@AustralianOpen) February 19, 2021The Grand Slam final vibes are real for @DaniilMedwed 💯#AusOpen | #AO2021 pic.twitter.com/2c8M41A9Ly
— #AusOpen (@AustralianOpen) February 19, 2021
അട്ടിമറിയിലൂടെ സെമിയിലെത്തിയ ലോക 114-ാം റാങ്ക് റഷ്യയുടെ അസ്‌ലൻ കരാറ്റ്സെവിനെ 6-3, 6-4, 6-2 എന്ന സ്കോറിന് തറപറ്റിച്ചാണ് ജോക്കോവിച്ച് ഫൈനൽ ഉറപ്പിച്ചത്. സെർബിയയുടെ ഒന്നാം നമ്പർ താരത്തിന്‍റെ ഒമ്പതാം ഫൈനലാണിത്. കഴിഞ്ഞ എട്ട് തവണ ഫൈനലിലെത്തിയപ്പോഴും ജോക്കോവിച്ച് കിരീടം നേടിയിരുന്നു.