കൊറോണ വൈറസ് കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാനുള്ള മുന്‍കരുതലിന്‍റെ ഭാഗമായാണ് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും വിദേശരാജ്യങ്ങളില്‍ നിന്ന് സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയവരെയും ഹോം ക്വാറന്‍റൈനില്‍ പാര്‍പ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഒരു ലക്ഷത്തിന് മുകളില്‍ ആളുകളാണ് ഹോം ക്വാറന്‍റൈനില്‍ കഴിയുന്നത്. ഇത്തരത്തില്‍ കഴിയുന്നവരില്‍ വിഷാദരോഗവും മാനസീക സംഘര്‍ഷങ്ങളും ഉടലെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഈ സാഹചര്യത്തില്‍ അവര്‍ക്ക് വേണ്ട മാനസീക പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനത്ത് നടത്തുന്ന ഓണ്‍ കോള്‍ പരിപാടിക്ക് നാളെ തുടക്കമാകും.
- " class="align-text-top noRightClick twitterSection" data="">
നിവിന്‍ പോളിയാണ് ആദ്യം പരിപാടിയുടെ ഭാഗമാകുന്നത്. നിരവധി പ്രമുഖര്‍ വരും ദിവസങ്ങളില്‍ പരിപാടിയുടെ ഭാഗമാകും. നാളെ രാവിലെ 11 മണി മുതലാണ് നിവിന്‍ പരിപാടിയുടെ ഭാഗമായി ക്വാറന്‍റൈനില്‍ ഉള്ളവരുമായി ഫോണില്‍ സംസാരിക്കുക. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.