ETV Bharat / sitara

തമിഴ്, തെലുങ്ക് താരം യഷിക ആനന്ദിന്‍റെ കാർ അപകടത്തിൽപ്പെട്ടു; ഗുരുതരാവസ്ഥയിൽ താരം - യഷിക ആനന്ദ്

കൂടെയുണ്ടായിരുന്ന ഒരു സുഹൃത്ത് സംഭവസ്ഥലത്ത് വച്ച് മരിച്ചു; മറ്റുള്ളവർ ഗുരുതരാവസ്ഥയിൽ

yashika anand met with car accident  actress in critical condition  yashika anand  car accident  critical condition  യഷിക ആനന്ദ്  കാർ അപകടം
yashika anand met with car accident, actress in critical condition
author img

By

Published : Jul 25, 2021, 11:07 AM IST

തമിഴ്, തെലുങ്ക് നടി യഷിക ആനന്ദ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ശനിയാഴ്ച രാത്രി യഷിക സഞ്ചരിച്ച കാർ മഹാബലിപുരത്തിനടുത്ത് ഈസ്റ്റ് കോസ്റ്റ് റോഡിൽ വച്ച് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് വള്ളി ചെട്ടി ഭവാനി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. യഷികയെയും മറ്റ് സുഹൃത്തുക്കളെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ മഹാബലിപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Also Read: ആക്ഷൻ രംഗങ്ങളുമായി എനിമി ടീസർ; ഞെട്ടിച്ച് ആര്യയും വിശാലും

കാവലായ് വെണ്ടം എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച യഷിക ശ്രദ്ധിക്കപ്പെടുന്നത് കാർത്തിക് നരേൻ സംവിധാനം ചെയ്ത ത്രില്ലർ ധ്രവങ്കൾ പതിനാറ് എന്ന ചിത്രത്തിലൂടെയാണ്. ഇരുട്ട് അറയിൽ മൊരട്ട് കുത്ത്, സോംബി എന്നീ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു. കമൽ ഹാസൻ ആതിഥേയത്വം വഹിച്ച ടെലിവിഷൻ ഷോ ബിഗ് ബോസ് തമിഴിന്‍റെ രണ്ടാം പതിപ്പിൽ സ്ഥാനാർത്ഥിയായിരുന്ന യഷിക അഞ്ചാം സ്ഥാനത്ത് എത്തിയിരുന്നു.

എസ്.ജെ സൂര്യയുടെ നായികയായി വേഷമിട്ട കടമയ് സെയ് എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് അടുത്തിടെ പൂർത്തിയാക്കിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.