ലോകമെമ്പാടുമുള്ള പ്രേക്ഷകർ കാത്തിരിക്കുന്ന ഹോളിവുഡ് സൂപ്പർഹീറോ ചിത്രം വണ്ടർ വുമൺ 1984 ഒടിടിയില്‍ റിലീസ് ചെയ്തു. ഗാല്‍ ഗഡോട്ട് വണ്ടർ വുമണായി എത്തുന്ന ചിത്രം കഴിഞ്ഞ ദിവസം മുതൽ ആമസോൺ പ്രൈമിൽ സംപ്രേഷണം തുടങ്ങി. കഴിഞ്ഞ വർഷം ഡിസംബറിൽ ചിത്രം തിയറ്ററുകളിലെത്തിയിരുന്നു. എന്നാൽ, കൊവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ സിനിമയ്ക്ക് റിലീസുണ്ടായിരുന്നില്ല.
More Read: തിയേറ്ററിൽ മാത്രമല്ല, വണ്ടർ വുമൺ റിലീസ് ഒടിടിയിലൂടെയും
ഇന്ത്യയിലേക്ക് എപ്പോഴാണ് വണ്ടർ വുമണിന്‍റെ പുതിയ പതിപ്പ് എത്തുന്നതെന്ന ആകാംക്ഷയ്ക്ക് വിരാമമിട്ട് ഒടുവിൽ ചിത്രം ആമസോണിൽ റിലീസ് ചെയ്തിരിക്കുകയാണ്. ഇംഗ്ലീഷിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് വണ്ടർ വുമൺ 1984 പുറത്തിറങ്ങിയത്. പാറ്റി ജെൻകിൻസാണ് ചിത്രത്തിന്‍റെ സംവിധായിക. 2017ലിറങ്ങിയ വണ്ടർ വുമണിന്‍റെ തുടർഭാഗമാണിത്.