മലയാളസിനിമയുടെ ആദ്യ നായിക പി കെ റോസിയുടെ പേരില്‍ വിമണ്‍ ഇന്‍ സിനിമ കലക്ടീവ് ഫിലിം സൊസൈറ്റി ആരംഭിക്കുന്നു. ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 1928ല്‍ പുറത്തിറങ്ങിയ വിഗതകുമാരന്‍ എന്ന നിശബ്ദ ചിത്രത്തില്‍ അഭിനയിച്ചുവെന്ന ഒറ്റക്കാരണത്താല്‍ വേട്ടയാടപ്പെടുകയും സാമൂഹികമായ ഭ്രഷ്ട് കല്‍പിച്ച് നാടുകടത്തപ്പെടുകയും ചെയ്ത ദലിത് സ്ത്രീയാണ് പി കെ റോസി. റോസിയുടെ പേരില്‍ ഒരു ഫിലിം സൊസൈറ്റി ആരംഭിക്കുക എന്നതിലൂടെ സിനിമാ ചരിത്രത്തില്‍ നിന്ന് ലിംഗ, ജാതി, മത, വംശ, സ്ഥല, വര്‍ണ സ്വത്വങ്ങളാല്‍ മാറ്റി നിര്‍ത്തപ്പെട്ടവരോടൊപ്പം നില്‍ക്കാനും അതിനെ കുറിച്ച് സംസാരിച്ച് തുടങ്ങാനുമുള്ള എളിയ ശ്രമമാണ് ഉദ്ദേശിക്കുന്നതെന്നും വിമണ്‍ ഇന്‍ സിനിമ കലക്ടീവ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡിസൈനറായ സോയ റിയാസാണ് ഫിലിം സൊസൈറ്റിയുടെ ലോഗോ രൂപകല്‍പന ചെയ്തിരിക്കുന്നത്. പോസ്റ്റിനൊപ്പം ലോഗോയും പങ്കുവച്ചിട്ടുണ്ട്. ഇതൊരു ജനാധിപത്യപരമായ ഇടമായിരിക്കുകയും ഇതിന് സമകാലീന ചലച്ചിത്ര കലാവിജ്ഞാനീയത്തിലേക്കും, അത് സംബന്ധിച്ച ചര്‍ച്ചകളിലേക്കും, സംഭാവനകള്‍ നല്‍കാന്‍ സാധിക്കുകയും ചെയ്യുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായും വിമണ്‍ ഇന്‍ സിനിമ കലക്ടീവ് പറയുന്നു.