ETV Bharat / sitara

ഇന്‍സ്റ്റഗ്രാം നീക്കം ചെയ്തത് എന്തിന്? പ്രിയ വാര്യര്‍ പറയുന്നു - പ്രിയ വാര്യര്‍ ഇന്‍സ്റ്റഗ്രാം

എഴുപത്തിരണ്ട് ലക്ഷം ഫോളോവേഴ്സാണ് പ്രിയ വാര്യര്‍ക്ക് ഇന്‍സ്റ്റഗ്രാമിലുണ്ടായിരുന്നത്

actress priya varrier  priya warrier instagram account news  social media sensation priya warrier  ഇന്‍സ്റ്റഗ്രാം അക്കൗണ്ട്  പ്രിയ വാര്യര്‍ ഇന്‍സ്റ്റഗ്രാം  നടി പ്രിയ വാര്യര്‍ വാര്‍ത്തകള്‍
ഇന്‍സ്റ്റഗ്രാം നീക്കം ചെയ്തത് എന്തിന്? പ്രിയ വാര്യര്‍ പറയുന്നു
author img

By

Published : May 17, 2020, 5:46 PM IST

ഒരു കണ്ണിറുക്കല്‍ രംഗത്തിലൂടെ സോഷ്യല്‍ മീഡിയ സെന്‍സേഷനായി മാറിയ നടി പ്രിയ വാര്യര്‍ റെക്കോര്‍ഡ് ഫോളോവേഴ്സുള്ള തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തതിന്‍റെ ഞെട്ടലിലാണ് താരത്തിന്‍റെ ആരാധകര്‍. എഴുപത്തിരണ്ട് ലക്ഷം ഫോളോവേഴ്സാണ് പ്രിയ വാര്യര്‍ക്ക് ഇന്‍സ്റ്റഗ്രാമിലുണ്ടായിരുന്നത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടുപിടിക്കെ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ നടി. ചെറിയൊരു ബ്രേക്ക് എടുത്തതാണെന്നും അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്തത് താത്ക്കാലികമാണെന്നും തിരിച്ചുവരുമെന്നുമാണ് പ്രിയ വാര്യര്‍ ഒരു മാധ്യമത്തിനോട് വ്യക്തമാക്കിയത്.

2019ല്‍ റിലീസ് ചെയ്ത ഒരു അഡാറ് ലൗവിലെ ഗാനരംഗത്തിലൂടെയാണ് പ്രിയ താരമായത്. ഒറ്റ ദിവസം കൊണ്ട് ആറ് ലക്ഷത്തിലധികം ഫോളോവേഴ്സിനെ നേടിയ നടി ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും വേഗത്തില്‍ ഒരു മില്യണ്‍ ഫോളോവേഴ്സിനെ നേടിയ ഇന്ത്യന്‍ സെലിബ്രിറ്റിയുമായിരുന്നു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയില്‍ ഭീമൻ കമ്പനികൾ വരെ നടിയെ പരസ്യങ്ങള്‍ക്കായി സമീപിച്ചിരുന്നു. നിരവധി പരസ്യ ചിത്രങ്ങളിലും പ്രിയ വാര്യര്‍ അഭിനയിച്ച് കഴിഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.