"ഹാപ്പി ബർത്ത് ഡേ അല്ലു അർജുൻ അങ്കിൾ. ഞാൻ അല്ലു അർജുന്‍റെ കട്ടഫാനാ," സമൂഹമാധ്യമങ്ങൾ എറ്റെടുത്ത മിടുക്കികുട്ടി വൃദ്ധി വിശാലിന്‍റെ പുതിയ ഡാൻസ് വീഡിയോ എത്തി. ഇന്ന് അല്ലു അർജുന്‍റെ 38-ാം പിറന്നോളടുനബന്ധിച്ചാണ് വൃദ്ധി പുതിയ ഡാൻസുമായി എത്തിയിരിക്കുന്നത്. അല്ലു അർജുൻ ചിത്രം അല വൈകുണ്ഠപുരമുലൂ ചിത്രത്തിലെ "ബുട്ട ബൊമ്മ" ഗാനത്തിനാണ് വൃദ്ധി ചുവട് വക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്‍റെയും ഗായത്രിയുടെയും മകളാണ് അഞ്ചു വയസുകാരിയായ വൃദ്ധി വിശാൽ. സീരിയൽ താരം അഖിൽ ആനന്ദിന്‍റെ വിവാഹവേദിയിൽ മാസ്റ്റർ ചിത്രത്തിലെ ഗാനത്തിനും രാമുലു രാമുലാ ഗാനത്തിനും ചുവടുവക്കുന്ന വൃദ്ധിയുടെ ക്യൂട്ട് വീഡിയോയാണ് നവമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വൈറലായത്. പരസ്യചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും ബാലതാരമായി കൊച്ചുമിടുക്കി തിളങ്ങിയിട്ടുണ്ടെങ്കിലും ഡാൻസ് വീഡിയോയിലൂടെയായിരുന്നു വൃദ്ധി പ്രശസ്തയായത്. തുടർന്ന് പൃഥ്വിരാജിന്‍റെ മകളായി കടുവ എന്ന ചിത്രത്തിൽ വൃദ്ധി അഭിനയിക്കുന്നതായും സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.