വിഷ്ണു വിശാല്‍ നായകനാകുന്ന ഏറ്റവും പുതിയ സിനിമയാണ് എഫ്ഐആര്‍. മഞ്ജിമ മോഹന്‍, റീബ മോണിക്ക, മാലാ പാര്‍വതി തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയിലെ ആദ്യ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജയാണ് ലിറിക്കല്‍ വീഡിയോ പുറത്തിറക്കിയത്. വിഴിയിലേ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്‌തത്. അശ്വന്താണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. പി.കെ ഭഗവതിയുടെതാണ് വരികള്‍. സത്യപ്രകാശ്, മഹിത മഹേഷ്, സുഗന്ത് ശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
മനു ആനന്ദാണ് ആക്ഷന്‍ സിനിമ ഗണത്തില്‍പ്പെടുന്ന എഫ്‌ഐആര്‍ സംവിധാനം ചെയ്‌തിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയായത്. 120 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. ഫാസില്‍ ഇബ്രാഹിം റെയ്‌സ് എന്നാണ് എഫ്‌ഐആര്‍ എന്നതിന്‍റെ പൂര്‍ണ രൂപം. ഗൗതം മേനോന്‍റെ അസോസിയേറ്റായും സംവിധായകന്‍ മനു ആനന്ദ് പ്രവര്‍ത്തിച്ചിട്ടുണ്ട്. തീവ്രവാദവും അതെ ചുറ്റിപ്പറ്റിയുള്ള നിരവധി സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. വിഷ്ണു വിശാല്‍ സ്റ്റുഡിയോസാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.