പൊരുതി നേടിയ വിജയം, നേട്ടം. അഭിമാനിക്കുന്നു ശ്രീ ധന്യ. നിശ്ചയദാർഡ്യത്തിന് മുന്നിൽ പ്രതിസന്ധികളെല്ലാം പരാജയപ്പെടുമെന്ന് തെളിയിക്കുന്നതാണ് വയനാട് സ്വദേശിനിയായ ശ്രീധന്യ സുരേഷിന്‍റെ വിജയം. ഗോത്ര വിഭാഗത്തിൽ നിന്നും ഐഎഎസിലേക്ക് എത്തുന്ന ചരിത്രനേട്ടമാണ് ശ്രീധന്യ സ്വന്തമാക്കിയത്. കോഴിക്കോട് അസിസ്റ്റന്‍റ് കലക്‌ടറായി ഇന്ന് സ്ഥാനമേറ്റ ശ്രീ ധന്യക്ക് ആശംസകളും അഭിനന്ദനവും അറിയിക്കുകയാണ് നടൻ വിനോദ് കോവൂർ. അസിസ്റ്റന്‍റ് കലക്‌ടറായി പദവിയിലെത്തിയ ശ്രീധന്യ ഇനി കലക്‌ടറാകുന്നത് സമീപ ഭാവിയിൽ തന്നെ കാണാമെന്നുള്ള പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. പരീക്ഷ പാസായ സമയത്ത് ചുരം കേറി താൻ നേരിട്ട് ശ്രീ ധന്യയെ അഭിനന്ദിക്കാനെത്തിയ അനുഭവവും വിനോദ് ഫേസ്‌ബുക്കിലൂടെ വിവരിച്ചു.
- " class="align-text-top noRightClick twitterSection" data="">
"ഒരു പാട് സന്തോഷം തോന്നിയ നിമിഷം. ഐഎഎസ് പരീക്ഷ പാസായ സമയത്ത് ശ്രീധന്യക്ക് കുഞ്ഞു സമ്മാനവും ഒത്തിരി സ്നേഹവുമായ് വയനാട് ചുരം കയറി ശ്രീധന്യയുടെ വീട്ടിൽ ചെന്ന ദിനം. കുടുംബാംഗങ്ങളോടൊപ്പം മധുരം കഴിച്ച് വിശേഷങ്ങൾ പങ്കിട്ട് യാത്ര തിരിക്കുമ്പോൾ ഞാൻ പറഞ്ഞിരുന്നു ഇനി കലക്ടറായി കോഴിക്കോടെത്തുമ്പോൾ കാണാം എന്ന്. ചിരിച്ച് കൊണ്ട് എന്നെ യാത്രയാക്കിയ നിമിഷം ഓർത്തു പോവുന്നു. ഇന്ന് കാലത്ത് കോഴിക്കോട് അസിസ്റ്റന്‍റ് കലക്ടറായി ചാർജെടുക്കുന്നു എന്നറിഞ്ഞപ്പോൾ വലിയ ആഹ്ളാദം തോന്നി. പൊരുതി നേടിയ വിജയമാണിത്, നേട്ടമാണിത്.
ശ്രീ ധന്യ, അഭിമാനിക്കുന്നു, ഒപ്പം മനസിന്‍റെ അക തട്ടിൽ നിന്ന് ആത്മാർഥമായ് ആശംസിക്കുന്നു. ഒരു ബിഗ് സല്യൂട്ടും. അസിസ്റ്റന്‍റ് കലക്ടറിൽ നിന്നും കലക്ടറിലേക്കുള്ള ദൂരം വളരെ അടുത്താണ്. ആ ദിവസവും വരും. കാത്തിരിക്കുന്നു, പ്രാർത്ഥനയോടെ," വിനോദ് കോവൂർ കുറിച്ചു