മലയാളസിനിമയിലെ യുവതലമുറയിലെ സകലകലാവല്ലഭനാണ് ഗായകനായും തിരക്കഥാകൃത്തായും സംവിധായകനായും നടനായും കഴിവ് തെളിയിച്ച വിനീത് ശ്രീനിവാസന്‍. അതേസമയം നല്ലൊരു അച്ഛനും ഭർത്താവുമാണ് വിനീതെന്ന് താരത്തിന്‍റെ സോഷ്യല്‍മീഡിയ പോസ്റ്റുകളിലൂടെ നമുക്ക് മനസിലാക്കാം. കാരണം ഭാര്യ ദിവ്യയും മകൻ വിഹാനുമാണ് എല്ലാ ചിത്രത്തിലും വിനീതിനൊപ്പമുള്ളത്.
- " class="align-text-top noRightClick twitterSection" data="
">
ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിനീത് ആരാധകർക്കായി പങ്ക് വച്ചിരിക്കുന്നത് മകളുടെ ചിത്രമാണ്. 'ഇതാണ് ഷനയ ദിവ്യ വിനീത്, ഞങ്ങളുടെ കുഞ്ഞിപ്പെണ്ണ്' എന്നാണ് ദിവ്യയുടെയും മകളുടെയും ചിത്രം പങ്കുവെച്ചുകൊണ്ട് വിനീത് കുറിച്ചത്. ഒക്ടോബറിലാണ് വിനീതിന് പെണ്‍കുഞ്ഞ് ജനിച്ചത്. ഇതിന് മുമ്പും മകളെ നെഞ്ചോട് ചേർത്ത് നിൽക്കുന്ന ഫോട്ടോ വിനീത് പോസ്റ്റ് ചെയ്തിരുന്നെങ്കിലും കുഞ്ഞിന്‍റെ മുഖം വ്യക്തമായിരുന്നില്ല. ആദ്യമായിട്ടാണ് കുഞ്ഞിന്‍റെ മുഖം വ്യക്തമാക്കി ഫോട്ടോയിട്ടിരിക്കുന്നത്. ഒപ്പം മകളുടെ പേരും വെളിപ്പെടുത്തിയിട്ടുണ്ട് താരം.
വിഹാന്‍റെ ജന്മദിനത്തിലാണ് രണ്ടാമത്തെ കുഞ്ഞ് ജനിക്കാൻ പോകുന്നുവെന്ന് വിനീത് അറിയിച്ചത്. ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ 2012 ലാണ് വിനീതും ദിവ്യയും വിവാഹിതരായത്.