ETV Bharat / sitara

'ഹൃദയം' കാണാനെത്തിയ 'മാസ്റ്റർ' സംവിധായകൻ; സന്തോഷം പങ്കുവെച്ച് വിനീത് ശ്രീനിവാസൻ - master

ചിത്രീകരണം തുടരുന്ന ഹൃദയത്തിന്‍റെ ലൊക്കേഷനിൽ എത്തിയ സംവിധായകൻ ലോകേഷ് കനകരാജിനൊപ്പമുള്ള ചിത്രമാണ് വിനീത് ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്

വിനീത് ശ്രീനിവാസൻ  ഹൃദയം  മാസ്റ്റർ സംവിധായകൻ  മാസ്റ്റർ  പ്രണവ് മോഹന്‍ലാൽ  കൈദി  ലോകേഷ് കനകരാജ്  ദളപതി വിജയിയും വിജയ് സേതുപതിയും  Vineeth Sreenivasan  lokesh kanagaraj  hridhayam  master  prenav mohanlal
വിനീത് ശ്രീനിവാസൻ
author img

By

Published : Feb 24, 2020, 6:13 PM IST

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഹൃദയം'. ചിത്രീകരണം തുടരുന്ന ഹൃദയത്തിന്‍റെ ലൊക്കേഷനിൽ എത്തിയ വിശിഷ്‌ടാതിഥിക്കൊപ്പമുള്ള ചിത്രം സംവിധായകൻ വിനീത് ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചു. 'കൈദി' എന്ന ഹിറ്റ് ചിത്രം സമ്മാനിച്ച ലോകേഷ് കനകരാജാണ് വിനീതിനും ടീമിനുമൊപ്പം ലൊക്കേഷനിൽ എത്തിയത്. "ലോകേഷ് കനകരാജ്, മാസ്റ്ററിന്‍റെ സംവിധായകൻ ഞങ്ങളുടെ ഷൂട്ടിങ്ങ് സെറ്റ് സന്ദർശിച്ചപ്പോൾ... ലോകേഷിന്‍റെ മാസ്റ്റര്‍ എന്ന സിനിമയ്ക്കായി കാത്തിരിക്കുന്നു.. ആശംസകൾ!!" എന്നാണ് ഹൃദയം സിനിമയുടെ അണിയറപ്രവർത്തകർക്കൊപ്പം ലോകേഷ് എടുത്ത സെൽഫി പങ്കുവെച്ച് കൊണ്ട് വിനീത് കുറിച്ചത്.

  • " class="align-text-top noRightClick twitterSection" data="">

വിനീത് ചിത്രം പോസ്റ്റ് ചെയ്‌തതോടെ ഹൃദയത്തിനും മാസ്റ്ററിനും ആശംസകളേകി ആരാധകരും കമന്‍റുമായെത്തി. രണ്ട് മികച്ച സംവിധായകരെ ഒരു ഫ്രെയിമിൽ കണ്ടതിന്‍റെ സന്തോഷവും പോസ്റ്റിന് താഴെ ആരാധകർ കുറിച്ചു. കല്യാണി പ്രിയദര്‍ശൻ നായികയാകുന്ന ഹൃദയം എന്ന ചിത്രത്തിൽ അജു വര്‍ഗീസ്, ബൈജു, വിജയരാഘവന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. അതേ സമയം പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന തമിഴ് ചിത്രമാണ് ദളപതി വിജയിയും വിജയ് സേതുപതിയും ഒന്നിക്കുന്ന മാസ്റ്റർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.