നീണ്ട ഇടവേളയ്ക്ക് ശേഷം വിനീത് കുമാര്‍ സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ദേവദൂതൻ, കണ്മഷി, പ്രണയമണിത്തൂവൽ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതനായ വിനീത് കുമാർ 2015ൽ ഫഹദ് ഫാസിലിനെ നായകനാക്കി അയാൾ ഞാനല്ല എന്ന ചിത്രം സംവിധാനം ചെയ്‌തിരുന്നു.
പുതിയതായി അണിയറയിൽ ഒരുങ്ങുന്ന 'സൈമണ്‍ ഡാനിയല്‍' എന്ന മലയാളചിത്രത്തിൽ വിനീതാണ് നായകൻ. ചിത്രത്തിന്‍റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടൻ ഫഹദ് ഫാസിലാണ് ഫേസ്ബുക്ക് പേജിലൂടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. "ലോകത്തിലെ യഥാർഥ രഹസ്യം ദൃശ്യമാണ്, അദൃശ്യമല്ല" എന്നു കുറിച്ചുകൊണ്ടാണ് സൈമണ്‍ ഡാനിയല്‍ ഫസ്റ്റ് ലുക്ക് ഫഹദ് റിലീസ് ചെയ്തത്.
-
"The true mystery of the world is the visible, not the invisible" Hereby unveiling the first look poster of the motion...
Posted by Fahadh Faasil on Saturday, 20 March 2021