ETV Bharat / sitara

സൈബര്‍ കുറ്റകൃത്യങ്ങൾ പശ്ചാത്തലമാക്കി 'ഓപ്പറേഷന്‍ ജാവ' വരുന്നു - Tharun Moorthy Operation Java Official Trailer out now

തരുണ്‍ മൂര്‍ത്തി എന്ന നവാഗത സംവിധായകനാണ് ഓപ്പറേഷന്‍ ജാവ സംവിധാനം ചെയ്‌തിരിക്കുന്നത്. വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, സുധി കോപ്പ, ലുക്മാന്‍, ബിനു പപ്പു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

Operation Java Official Trailer out now  Operation Java Official Trailer  ഓപ്പറേഷന്‍ ജാവ ട്രെയിലര്‍  ഓപ്പറേഷന്‍ ജാവ സിനിമ വാര്‍ത്തകള്‍  ക്രൈം ത്രില്ലര്‍ സിനിമകള്‍  Vinayakan Balu Varghese Tharun Moorthy  Tharun Moorthy Operation Java Official Trailer out now  ബാലു വര്‍ഗീസ് സിനിമകള്‍
സൈബര്‍ ക്രൈമുകള്‍ പശ്ചാത്തലമാക്കി 'ഓപ്പറേഷന്‍ ജാവ'
author img

By

Published : Feb 4, 2021, 3:14 PM IST

സൈബര്‍ കുറ്റകൃത്യങ്ങൾ കേന്ദ്രീകരിച്ച് ഒരുക്കിയിരിക്കുന്ന ഏറ്റവും പുതിയ ത്രില്ലര്‍ സിനിമ ഓപ്പറേഷന്‍ ജാവയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, എടിഎം തട്ടിപ്പുകള്‍, മറ്റ സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയും ഇവയെല്ലാം തെളിയിക്കാനും കുറ്റവാളികളെ കയ്യോടെ പിടികൂടാനും അശ്രാന്തം പരിശ്രമിക്കുന്ന കേരള പൊലീസിലെ ഒരു ടീമിന്‍റെ കഥയാണ് ഓപ്പറേഷന്‍ ജാവ പറയുന്നത്. ചെയിസിങും സംഘട്ടന രംഗങ്ങളും മാസ് ഡയലോഗുകളും എല്ലാം നിറഞ്ഞ ട്രെയിലറിന് നല്ല പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. തരുണ്‍ മൂര്‍ത്തി എന്ന നവാഗത സംവിധായകനാണ് ഓപ്പറേഷന്‍ ജാവ സംവിധാനം ചെയ്‌തിരിക്കുന്നത്. വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, സുധി കോപ്പ, ലുക്മാന്‍, ബിനു പപ്പു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

  • " class="align-text-top noRightClick twitterSection" data="">

ചിത്രം ഫെബ്രുവരി 12ന് തിയേറ്ററുകളിലെത്തും. ടീസറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. തരുണ്‍ തന്നെയാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നതും. എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത് നിഷാന്ത് യൂസഫാണ്. ഫായിസ് സിദ്ദീഖാണ് ഛായാഗ്രഹണം. ഒരു പൊലീസ് അന്വേഷണ സംഘത്തെ ചുറ്റിപ്പറ്റിയാണ് സിനിമ സഞ്ചരിക്കുന്നത്. കേസുകളുമായി ബന്ധപ്പെട്ട് അവര്‍ സഞ്ചരിക്കുന്ന വഴികളും മാര്‍ഗങ്ങളുമെല്ലാം സിനിമയില്‍ ചര്‍ച്ചയാകുന്നുണ്ട്. ജേക്ക്‌സ് ബിജോയ്‌ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വി സിനിമാസ് ഇന്‍റര്‍നാഷണലാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.