സൗബിനും സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രം വികൃതിയുടെ ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ എംസി ജോസഫ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ ഒരു മിനിറ്റും മുപ്പത്തിയെട്ട് സെക്കന്‍റും ദൈര്‍ഘ്യമുള്ള ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. സൗബിന്‍, സുരാജ്, സുരഭി ലക്ഷ്മി എന്നിവര്‍ക്ക് പുറമെ ബാബുരാജ്, ഭഗത് മാനുവൽ, സുധി കോപ്പ, ഇർഷാദ്, ജാഫർ ഇടുക്കി, സുധീർ കരമന, മേഘനാഥൻ, മാമുക്കോയ, നെബീഷ്, പുതുമുഖ നായിക വിൻസി, പൗളി വത്സൻ, ലിസി ജോസ്, ജോളി ചിറയത്ത് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളാകുന്നത്.
- " class="align-text-top noRightClick twitterSection" data="">
സൗബിന്‍റെയും സുരാജിന്‍റെയും റിയലിസ്റ്റിക് അഭിനയം തന്നെയാണ് ട്രെയിലറിന്‍റെ പ്രധാന ആകര്‍ഷണം. സന്തോഷ് വർമയുടെ വരികൾക്ക് ബിജിബാൽ സംഗീതം പകര്‍ന്നിരിക്കുന്നു. കട്ട് 2 ക്രിയേറ്റ് പിക്ച്ചേഴ്സിന്‍റെ ബാനറിൽ എ ഡി ശ്രീകുമാർ, ഗണേഷ് മേനോൻ, ലക്ഷ്മി വാര്യർ എന്നിവർ ചേർന്നാണ് വികൃതി നിര്‍മിച്ചിരിക്കുന്നത്.