ETV Bharat / sitara

ദ്വിഭാഷ ചിത്രവുമായി ദളപതി എത്തുന്നു,സംവിധാനം വംശി പൈഡിപള്ളി - Vijay to team up with director Vamsi Paidipally

ഔദ്യോഗിക പ്രഖ്യാപനം വിജയ്‌യുടെ പിറന്നാള്‍ ദിനമായ ജൂണ്‍ 22ന് ഉണ്ടായേക്കും.

ദ്വിഭാഷ ചിത്രവുമായി ദളപതി എത്തുന്നു, സംവിധാനം വംശി പൈഡിപള്ളി  ദ്വിഭാഷ ചിത്രവുമായി ദളപതി എത്തുന്നു  വിജയ് തെലുങ്ക് സിനിമ  വിജയ് വംശി സിനിമ  വിജയ് വംശി പൈഡിപള്ളി സിനിമ  നടന്‍ വിജയ് വാര്‍ത്തകള്‍  Vamsi Paidipally  Vijay to team up with director Vamsi Paidipally  Vijay Vamsi Paidipally
ദ്വിഭാഷ ചിത്രവുമായി ദളപതി എത്തുന്നു, സംവിധാനം വംശി പൈഡിപള്ളി
author img

By

Published : May 30, 2021, 1:29 PM IST

ദളപതി വിജയ്‌യുടെ 66ാം ചിത്രം രണ്ടുഭാഷകളിലായിരിക്കുമെന്ന് റിപ്പോര്‍ട്ട്. തമിഴിലും തെലുങ്കിലുമായി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുക മഹേഷ് ബാബു ഹിറ്റ് ചിത്രം മഹര്‍ഷി സംവിധാനം ചെയ്‌ത വംശി പൈഡിപള്ളിയായിരിക്കും. ആക്ഷന് പ്രാധാന്യം നല്‍കിയായിരിക്കും സിനിമ ഒരുക്കുക. ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വിജയ്‌യുടെ പിറന്നാള്‍ ദിനമായ ജൂണ്‍ 22ന് ഉണ്ടായേക്കും. വിജയ്‌യുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയായിരിക്കും ഇത്. ദളപതി 65 എന്ന പേരില്‍ അറിയപ്പെടുന്ന നെല്‍സണ്‍ ദിലീപ് കുമാര്‍ ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ള വിജയ് സിനിമ. ചിത്രത്തിന്‍റെ ജോര്‍ജിയ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ലോക്ക് ഡൗണിന് മുമ്പാണ് വിജയ് തിരിച്ചെത്തിയത്.

Also read: കങ്കണ റണാവത്തിന്‍റെ ബോഡി ഗാര്‍ഡ് ബലാത്സംഗ കേസില്‍ അറസ്റ്റില്‍

തുപ്പാക്കി അടക്കമുള്ള നിരവധി വിജയ് ചിത്രങ്ങള്‍ തെലുങ്കിലേക്ക് മൊഴിമാറ്റി നേരത്തെ പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്. താരത്തിന് വലിയൊരു ആരാധക വൃന്ദം തന്നെ തെലുങ്കിലുമുണ്ട്. വംശിയുടെ രണ്ടാമത്തെ തമിഴ് ചിത്രമായിരിക്കും വിജയ്‌യോടൊപ്പം വരാനിരിക്കുന്ന ഈ സിനിമ. നേരത്തെ കാര്‍ത്തി, തമന്ന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി തോഴ ഒരുക്കിയത് വംശിയായിരുന്നു. സണ്‍ പിക്‌ചേഴ്‌സാണ് വിജയ്‌യുടെ ദളപതി 65 നിര്‍മിക്കുന്നത്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തില്‍ നായിക. അവസാനമായി തിയേറ്ററിലെത്തിയ വിജയ്‌ ചിത്രം ലോകേഷ് കനഗരാജിന്‍റെ മാസ്റ്ററായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.