ETV Bharat / sitara

വെട്രിമാരന്‍റെ 'വിടുതലൈ' ഫസ്റ്റ്ലുക്ക് പുറത്തുവിട്ട് വിജയ് സേതുപതിയും സൂരിയും

ചിത്രത്തില്‍ സൂരി പൊലീസ് കോണ്‍സ്റ്റബിളായും സൂരിയുടെ കഥാപാത്രത്തിന്‍റെ പിതാവായി വിജയ് സേതുപതിയും വേഷമിട്ടിരിക്കുന്നു. ജയ മോഹന്‍ എഴുതിയ തുണയ്‌വാന്‍ എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്

author img

By

Published : Apr 22, 2021, 1:24 PM IST

Vijay Sethupathi Soori Vetri Maaran film Viduthalai first look out now  'വിടുതലൈ' ഫസ്റ്റ്ലുക്കുകള്‍ പുറത്തുവിട്ട് വിജയ് സേതുപതിയും സൂരിയും  വെട്രിമാരന്‍റെ 'വിടുതലൈ'  വെട്രിമാരന്‍ സിനിമകള്‍  വെട്രിമാരന്‍ വാര്‍ത്തകള്‍  Vijay Sethupathi Soori Vetri Maaran film  Vijay Sethupathi Soori Vetri Maaran film news  Viduthalai first look out now  Viduthalai first look out
വെട്രിമാരന്‍റെ 'വിടുതലൈ' ഫസ്റ്റ്ലുക്കുകള്‍ പുറത്തുവിട്ട് വിജയ് സേതുപതിയും സൂരിയും

മക്കള്‍ സെല്‍വന്‍ വിജയ്‌ സേതുപതിയും ഹാസ്യനടന്‍ സൂരിയും പ്രധാനവേഷങ്ങളിലെത്തുന്ന വെട്രിമാരന്‍ സിനിമ വിടുതലൈയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകള്‍ റിലീസ് ചെയ്‌തു. തമിഴിലും ഇംഗ്ലീഷിലും ചിത്രത്തിന്‍റെ പേരുകള്‍ എഴുതിയാണ് ഫസ്റ്റ്‌ലുക്ക് റിലീസ് ചെയ്‌തിരിക്കുന്നത്. ചിത്രത്തില്‍ സൂരി പൊലീസ് കോണ്‍സ്റ്റബിളായും സൂരിയുടെ കഥാപാത്രത്തിന്‍റെ പിതാവായി വിജയ് സേതുപതിയും വേഷമിട്ടിരിക്കുന്നു. ഇരുവര്‍ക്കും തുല്യപ്രാധാന്യമാണ് കഥയിലുള്ളതെന്ന് അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെട്രിമാരന്‍ വ്യക്തമാക്കിയിരുന്നു.

പൊലീസ് യൂണിഫോം അണിഞ്ഞ് തോക്കുമേന്തി നില്‍ക്കുന്ന സൂരിയാണ് ഒരു ഫസ്റ്റ്ലുക്കിലുള്ളത്. നിരവധി പൊലീസുകാരുടെ കാവലില്‍ കൈയ്യില്‍ വിലങ്ങണിഞ്ഞ് ഇരിക്കുന്ന വിജയ് സേതുപതിയാണ് മറ്റൊരു ഫസ്റ്റ്‌ലുക്കിലുള്ളത്. ആദിവാസി ഗോത്രവർഗക്കാരുടെ മനുഷ്യാവകാശ പ്രശ്‌നങ്ങളെ ചുറ്റിപ്പറ്റിയാണെന്ന് സിനിമ സഞ്ചരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വൈദ്യുതിയും ടെലികമ്മ്യൂണിക്കേഷനും സാധ്യമല്ലാത്ത പശ്ചിമഘട്ടത്തിലെ നിബിഡ വനങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകളില്‍ ഒന്ന്.

അസുരന് ശേഷം വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. ചിത്രത്തിന് ഇളയരാജയാണ് സംഗീതം നൽകുന്നത്. ജയ മോഹന്‍ എഴുതിയ തുണയ്‌വാന്‍ എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. ആദ്യമായാണ് വെട്രിമാരന്‍ സിനിമക്കായി ഇളയരാജ സംഗീതം ഒരുക്കാന്‍ പോകുന്നത്. സൂര്യയുടെതായി പ്രഖ്യാപിച്ച വാടി വാസലാണ് വെട്രിമാരന്‍റെ ഇനി വരാനുള്ള മറ്റൊരു സിനിമ. ഏവരും ഉറ്റുനോക്കുന്ന ഒരു സിനിമ കൂടിയാണിത്. തെലുങ്കിലും മലയാളത്തിലും തമിഴിലും ഹിന്ദിയിലുമായി ഒട്ടനവധി ചിത്രങ്ങളും വിജയ് സേതുപതിയുടേതായി അണിയറയില്‍ ഉണ്ട്. ഇപ്പോള്‍ തമിഴില്‍ ഏറ്റവും തിരക്കുള്ള നടന്മാരില്‍ ഒരാളാണ് വിജയ് സേതുപതി.

Also read: സല്‍മാന്‍റെ ആക്ഷന്‍ പാക്ക്‌ഡ് റൈഡ്, രാധേ ട്രെയിലര്‍ എത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.