ETV Bharat / sitara

രണ്ട് കാമുകിമാര്‍, ഒരൊറ്റ കാമുകൻ; പ്രണയകഥയുമായി ‘കാതുവാക്കുലെ രണ്ടു കാതല്‍’ - Kaathuvaakula Rendu Kaadhal release

Kaathuvaakula Rendu Kaadhal Teaser: രണ്ട്‌ കാമുകിമാര്‍ക്കൊപ്പം വിജയ്‌ സേതുപതി. നയന്‍താരയും സാമന്തയുമാണ് വിജയ്‌ സേതുപതിയുടെ കാമുകിമാരായെത്തുന്നത്‌. 'കാതുവാക്കുലെ രണ്ടു കാതല്‍' എന്ന ചിത്രത്തിലാണ് ഈ താരസുന്ദരികള്‍ സേതുപതിയുടെ കാമുകിമാരായെത്തുന്നത്‌.

Kaathuvaakula Rendu Kaadhal Teaser  Vijay Sethupathi Kaathuvaakula Rendu Kaadhal  2 കാമുകിമാര്‍ക്ക്‌ ഒപ്പം വിജയ്‌ സേതുപതി  Samantha Nayanthara in Vijay Seuthapathi movie  Sreesanth in Kaathuvaakula Rendu Kaadhal  Kaathuvaakula Rendu Kaadhal cast and crew  Kaathuvaakula Rendu Kaadhal release
2 കാമുകിമാര്‍ക്ക്‌ ഒപ്പം വിജയ്‌ സേതുപതി; വീഡിയോ ട്രെന്‍ഡിങില്‍..
author img

By

Published : Feb 12, 2022, 12:31 PM IST

Kaathuvaakula Rendu Kaadhal Teaser: രണ്ട്‌ കാമുകിമാരുമായി വിജയ്‌ സേതുപതി. നയന്‍താര, സാമന്ത, വിജയ്‌ സേതുപതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിഘ്നേഷ്‌ ശിവന്‍ സംവിധാനം ചെയ്യുന്ന 'കാതുവാക്കുലെ രണ്ടു കാതല്‍' എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. ത്രികോണ പ്രണയ കഥയാണ് ചിത്രം പറയുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

Kaathuvaakula Rendu Kaadhal Teaser in trending: കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസര്‍ ഇപ്പോള്‍ യൂട്യൂബ്‌ ട്രെന്‍ഡിങിലും ഇടംപിടിച്ചിരിക്കുകയാണ്. ടീസര്‍ ഇപ്പോള്‍ ട്രെന്‍ഡിങില്‍ നാലാം സ്ഥാനത്താണ്. 79,00,377 പേരാണ്‌ ഇതുവരെ ടീസര്‍ കണ്ടിരിക്കുന്നത്‌.

  • " class="align-text-top noRightClick twitterSection" data="">

Samantha Nayanthara in Vijay Seuthapathi movie: റൊമാന്‍റിക്‌ കോമഡി വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ റാംബോ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ വജിയ്‌ സേതുപതി അവതരിപ്പിക്കുന്നത്‌. കണ്‍മണിയായി നയന്‍താരയും, ഖദീജ ആയി സാമന്തയും വേഷമിടുന്നു. ഇതാദ്യമായാണ് സാമന്തയും നയന്‍താരയും ഒന്നിച്ചെത്തുന്നത്‌.

Sreesanth in Kaathuvaakula Rendu Kaadhal: ക്രിക്കറ്റ്‌ താരം ശ്രീശാന്തും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നു. മുഹമ്മദ്‌ മോബി എന്ന കഥാപാത്രത്തെയാണ് ശ്രീശാന്ത്‌ അവതരിപ്പിക്കുന്നത്‌. ഇതാദ്യമായാണ് ശ്രീശാന്ത്‌ ഒരു തമിഴ്‌ ചിത്രത്തില്‍ വേഷമിടുന്നത്‌. കലാ മാസ്‌റ്റര്‍, റെഡിന്‍ കിങ്‌സ്‌ലി, ലൊല്ലു സഭാ മാരന്‍, ഭാര്‍ഗവ്‌ എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

Kaathuvaakula Rendu Kaadhal cast and crew: വിഘ്‌നേഷ്‌ ശിവന്‍റെ നാലാമത്തെ ചിത്രമാണ് 'കാതുവാക്കുലെ രണ്ടു കാതല്‍'. വിഘ്‌നേഷ്‌ ശിവന്‍റേതാണ്‌ തിരക്കഥയും കഥയും. സെവന്‍ സ്‌ക്രീന്‍ സ്‌റ്റുഡിയോസിന്‍റെ ബാനറില്‍ ലളിത്‌ കുമാര്‍ എസ്‌.എസും റൗഡി പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ നയന്‍താരയും വിഘ്‌നേഷ്‌ ശിവനും ചേര്‍ന്നാണ് നിര്‍മാണം.

Kaathuvaakula Rendu Kaadhal release: എസ്‌.ആര്‍ കതിരും വിജയ്‌ കാര്‍ത്തിക്‌ കണ്ണനും ചേര്‍ന്നാണ്‌ ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ്‌ എഡിറ്റിങും നിര്‍വഹിക്കുന്നു. ദിലീപ്‌ സുബ്ബരായന്‍ ആണ് ആക്ഷന്‍ ഡയറക്‌ടര്‍. അനിരുദ്ധ്‌ ആണ്‌ സംഗീതം. അനിരുദ്ധ്‌ സംഗീതം പകരുന്ന 25ാം ചിത്രം കൂടിയാണിത്‌. ഏപ്രില്‍ 28ന്‌ ചിത്രം തിയേറ്ററുകളിലെത്തും.

Also Read: ദീപികയ്‌ക്ക്‌ ജൂനിയര്‍ എന്‍ടിആറിനോട്‌ ഭ്രാന്തമായ ഇഷ്‌ടം; അല്ലുവിനെയും ഇഷ്‌ടം

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.