ETV Bharat / sitara

വാലന്‍റൈന്‍ ദിനത്തില്‍ അനിരുദ്ധിന്‍റെ അറബിക്‌ കുത്ത്‌..

author img

By

Published : Feb 8, 2022, 1:34 PM IST

Arabic Kuthu song: വാലന്‍റൈന്‍ ദിനത്തില്‍ അനിരുദ്ധിന്‍റെ അറബിക്‌ കുത്ത്‌ പുറത്തിറങ്ങും. വിജയുടെ 'ബീസ്‌റ്റി'ലെ അറബിക്‌ കുത്ത്‌ ഗാനവുമായാണ് ഫെബ്രുവരി 14ന്‌ അനിരുദ്ധ്‌ എത്തുന്നത്‌.

Arabic Kuthu song  വാലന്‍റൈന്‍ ദിനത്തില്‍ അനിരുദ്ധിന്‍റെ അറബിക്‌ കുത്ത്‌  വിജയുടെ 'ബീസ്‌റ്റി'ലെ അറബിക്‌ കുത്ത്‌  Arabic Kuthu promo video  Vijay remuneration 100 crores  Vijay Beast release  Vijay 65th movie  Vijay movie Beast
വാലന്‍റൈന്‍ ദിനത്തില്‍ അനിരുദ്ധിന്‍റെ അറബിക്‌ കുത്ത്‌..

Arabic Kuthu song: ദളപതി ആരാധകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ബീസ്‌റ്റ്‌'. പ്രഖ്യാപനം മുതല്‍ തന്നെ ശ്രദ്ധേയമായ ചിത്രത്തിലെ ആദ്യ ഗാനം വാലന്‍റൈന്‍ ദിനമായ ഫെബ്രുവരി 14ന്‌ പുറത്തിറങ്ങും. ശിവകാര്‍ത്തികേയന്‍റെ വരികള്‍ക്ക്‌ അനിരുദ്ധാണ് സംഗീതം.

Arabic Kuthu promo video: ഗാനത്തിന്‍റെ പ്രമോ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. സംവിധായകന്‍ നെല്‍സണും ശിവകാര്‍ത്തികേയനും അനിരുദ്ധിനൊപ്പമെത്തിയ പ്രമോഷന്‍ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്‌. ക്രിയേറ്റിവിറ്റിയുടെ കാര്യത്തില്‍ എപ്പോഴും തന്‍റേതായ വ്യക്തിഗത സൂക്ഷിക്കുന്ന അനിരുദ്ധ്‌ ഇത്തവണ അറബിക്‌ കുത്തുമായാണ് എത്തുന്നത്‌.

ഗാനങ്ങളുടെ പ്രമോ വീഡിയോകള്‍ ആ ഗാനത്തിന്‍റെ തന്നെ ടീസര്‍ പോലെയാണ് സാധാരണ ഗതിയില്‍ പുറത്തിറങ്ങുന്നത്‌. എന്നാല്‍ 'ബീസ്‌റ്റ്‌' അണിയറപ്രവര്‍ത്തകര്‍ ഇവിടെ വ്യത്യസ്‌തത കാണിച്ചിരിക്കുകയാണ്. സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‌കുമാറും അനിരുദ്ധും ശിവകാര്‍ത്തികേയനും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്‌.

Vijay remuneration 100 crores: 'ബീസ്‌റ്റി'നായി വിജയ്‌ തന്‍റെ പ്രതിഫലം വര്‍ധിപ്പിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 'ബീസ്‌റ്റി'നായി താരത്തിന്‍റെ പ്രതിഫലം 100 കോടി രൂപയെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്‍റെ ബഡ്‌ജറ്റിന്‍റെ ഇരട്ടിയിലേറെയാണ് ഈ തുകയെന്നാണ് സൂചന.

Vijay 65th movie: വിജയുടെ 65ാമത്‌ ചിത്രം കൂടിയാണ്‌ 'ബീസ്‌റ്റ്‌'. അടുത്തിടെ വന്‍ വിജയം നേടിയ ശിവകാര്‍ത്തികേയന്‍ ചിത്രം 'ഡോക്‌ടറി'ന്‌ ശേഷം നെല്‍സണ്‍ ദിലീപ്‌ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രതീക്ഷയാണ് ആരാധകര്‍ക്ക്‌.

Vijay Beast release: ഏപ്രില്‍ മാസത്തില്‍ ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. 'ബീസ്‌റ്റി'ന്‍റെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്‌. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. ഒന്‍പത്‌ വര്‍ഷത്തിന് ശേഷം പൂജ ഹെഗ്‌ഡെ ചെയ്യുന്ന തമിഴ്‌ ചിത്രം കൂടിയാണ്‌ 'ബീസ്‌റ്റ്‌'.

മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോയും അപര്‍ണ ദാസും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്‌. ഷൈന്‍ ഇതാദ്യമായാണ് ഒരു തമിഴ്‌ ചിത്രത്തില്‍ അഭിനയിക്കുന്നത്‌. സംവിധായകന്‍ ശെല്‍വരാഘവനും ചിത്രത്തില്‍ വേഷമിടുന്നു. ചിത്രത്തില്‍ മൂന്ന്‌ പ്രതിനായകന്‍മാരാണുള്ളത്‌.

Beast cast and crew: സണ്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മാണം. സണ്‍ പിക്‌ചേഴ്‌സുമായി ചേര്‍ന്നുള്ള സൂര്യയുടെ നാലാമത്തെ ചിത്രമാണ് 'ബീസ്‌റ്റ്‌'. 'വേട്ടയ്‌ക്കാരന്‍', 'സുറ', 'സര്‍ക്കാര്‍' എന്നിവയാണ് സണ്‍ പിക്‌ചേഴ്‌സുമായി ചേര്‍ന്നുള്ള മറ്റ്‌ വിജയ്‌ ചിത്രങ്ങള്‍. മനോജ്‌ പരമഹംസയാണ് ഛായാഗ്രഹണം. അനിരുദ്ധ്‌ രവിചന്ദര്‍ ആണ് സംഗീതം.

Also Read: ഭീമസേനന്‍ ഇനി ഓര്‍മ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.