ETV Bharat / sitara

ആദ്യ തെലുങ്ക് ചിത്രത്തിൽ വിജയ്‌ക്ക് 80 കോടി രൂപയുടെ പ്രതിഫലം? - ദിൽ രാജു വിജയ് ആദ്യചിത്രം വാർത്ത

160 കോടി ബജറ്റിൽ നിർമിക്കുന്ന തെലുങ്ക് ചിത്രത്തിന്‍റെ പകുതി തുകയും വിജയ്‌ക്ക് പ്രതിഫലമായി നൽകുന്നതെന്നാണ് സൂചന.

വിജയ്‌ 80 കോടി രൂപ വാർത്ത  തെലുങ്ക് വിജയ്‌ വാർത്ത  വിജയ്‌ തെലുങ്ക് പ്രതിഫലം വാർത്ത  telugu debut film vijay news latest  vijay telugu debut film news latest  vijay first telugu film dil raju news  vijay vamsi paidipally film news  vijay 80 crore telugu movie news  ദിൽ രാജു വിജയ് ആദ്യചിത്രം വാർത്ത  വംശി പൈഡിപള്ളി വിജയ് തെലുങ്ക് സിനിമ വാർത്ത
വിജയ്
author img

By

Published : Jun 16, 2021, 5:03 PM IST

ദളപതി വിജയ് തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുന്ന പുതിയ ചിത്രം 160 കോടി ബജറ്റിലാണ് നിർമിക്കുന്നതെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഈ വർഷത്തിൽ ബോക്‌സ് ഓഫിസിൽ വമ്പിച്ച കലക്ഷൻ വാരിക്കൂട്ടിയ പവൻ കല്യാൺ ചിത്രം വക്കീൽ സാബിന്‍റെ നിർമാതാവായിരുന്ന ദിൽ രാജുവാണ് വിജയ് ചിത്രവും നിർമിക്കുന്നത്.

തന്‍റെ 66-ാം ചിത്രത്തിൽ വിജയ്‌ക്ക് വൻ പ്രതിഫലമാണ് നൽകുന്നതെന്നതെന്നാണ് പുതിയ വാർത്ത. ചിത്രത്തിന്‍റെ മുതൽമുടക്കിന്‍റെ 50 ശതമാനമായിരിക്കും വിജയ്‌യുടെ പ്രതിഫലം. 80 മുതൽ 90 കോടി രൂപ വരെയാണ് വിജയ്‌ക്ക് ഓഫർ ചെയ്‌തിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. വംശി പൈഡിപള്ളി സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രം, തെലുങ്കിന് പുറമെ തമിഴിലും റിലീസ് ചെയ്യും. 2022ൽ ചിത്രത്തിന്‍റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

More Read: ദ്വിഭാഷ ചിത്രവുമായി ദളപതി എത്തുന്നു,സംവിധാനം വംശി പൈഡിപള്ളി

വിജയ്‌യുടേതായി ടോളിവുഡിൽ ഇതാദ്യമായാണ് സിനിമ നിർമിക്കുന്നതെങ്കിലും തുപ്പാക്കി, മാസ്റ്റർ അടക്കം നിരവധി തമിഴ് ചിത്രങ്ങൾ മുമ്പ് തെലുങ്കിലേക്ക് മൊഴിമാറ്റി പുറത്തിറക്കിയിട്ടുണ്ട്. അതേ സമയം, മാസ്റ്ററിന് ശേഷം വിജയ്‌ ഭാഗമാകുന്ന ഏറ്റവും പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. സൺ പിക്ചേഴ്സിന്‍റെ നിർമാണത്തിലൊരുങ്ങുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായിക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.