ETV Bharat / sitara

നയന്‍സിനൊപ്പമുള്ള അപൂര്‍വ വീഡിയോ പങ്കുവെച്ച് വിഘ്നേഷ് ശിവന്‍ - നാനും റൗഡി താന്‍ വാര്‍ത്തകള്‍

'നാനും റൗഡി താന്‍' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങിനിടെ നായികയായി വേഷമിട്ട നയന്‍താരക്ക് സീന്‍ വിവരിച്ച് നല്‍കുന്ന വീഡിയോയാണ് വിഘ്നേഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്

nayanthara  Vignesh Sivan sharing a rare video with Nayans  നയന്‍താര വാര്‍ത്തകള്‍  നയന്‍താര സിനിമ വാര്‍ത്തകള്‍  സംവിധായകന്‍ വിഘ്നേഷ് ശിവന്‍  നാനും റൗഡി താന്‍ വാര്‍ത്തകള്‍  Vignesh Sivan movies news
നയന്‍സിനൊപ്പമുള്ള അപൂര്‍വ വീഡിയോ പങ്കുവെച്ച് വിഘ്നേഷ് ശിവന്‍
author img

By

Published : Apr 27, 2020, 8:50 PM IST

തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും യുവ സംവിധായകന്‍ വിഘ്നേഷ് ശിവനും ഏറെ നാളുകളായി പ്രണയത്തിലാണ്. ഇക്കാര്യം ഇരുവരും തുറന്ന് സമ്മതിച്ചിട്ടില്ലെങ്കിലും ഈ ജോഡിയുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയ ആഘോഷമാക്കാറുണ്ട്. ഇരുവരും ഒരുമിച്ചാണ് യാത്രകള്‍ പോകുന്നതും പ്രധാനപ്പെട്ട ദിവസങ്ങളെല്ലാം ആഘോഷിക്കുന്നതും. അവാര്‍ഡുനിശകളില്‍ ഇരുവരും ഒന്നിച്ചെത്താറുമുണ്ട്.

ഇപ്പോള്‍ നയന്‍സിനൊപ്പമുള്ള ഒരു അപൂര്‍വ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് വിഘ്നേഷ്. 'നാനും റൗഡി താന്‍' എന്ന ചിത്രത്തിന്‍റെ ഷൂട്ടിനിടെ നായികയായി വേഷമിട്ട നയന്‍താരക്ക് സീന്‍ വിവരിച്ച് നല്‍കുന്ന വീഡിയോയാണ് വിഘ്നേഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഇരുവരും ഈ ചിത്രത്തിന് ശേഷമാണ് പ്രണയത്തിലാകുന്നത്. 'ഒരു കാലത്ത് പോണ്ടിച്ചേരിയില്‍' എന്നാണ് വീഡിയോയോടൊപ്പം വിഘ്നേഷ് കുറിച്ചത്. ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരവും ബോക്സ് ഓഫീസ് വിജയവും വിഘ്നേഷ് സ്വന്തമാക്കിയിരുന്നു. വിജയ് സേതുപതിയായിരുന്നു ചിത്രത്തില്‍ നായകനായി എത്തിയത്. നിരവധി പേര്‍ ഇതിനോടകം വീഡിയോയ്ക്ക് കമന്‍റുകളുമായി എത്തി കഴിഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.