ETV Bharat / sitara

കൊവിഡ് വ്യജവാർത്തക്ക് വേറിട്ട മറുപടിയുമായി 'കുട്ടി നയൻതാരയും വിഘ്‌നേശ് ശിവനും'

author img

By

Published : Jun 22, 2020, 5:19 PM IST

ആപ്പിലൂടെ വിഘ്നേശും നയന്‍താരയും കുട്ടികളായി മാറിയ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് താരങ്ങൾ കൊവിഡ് വാർത്തകളോട് പ്രതികരിച്ചത്.

കൊവിഡ് വ്യജവാർത്ത  കുട്ടി നയൻതാരയും വിഘ്‌നേശ് ശിവനും  നയൻതാര  വിഘ്‌നേശ് ശിവൻ  ദൈവ കൃപ  Nayanthara  Vignesh Shivan's reaction  Covid fake news  actress nayantara
കുട്ടി നയൻതാരയും വിഘ്‌നേശ് ശിവനും

തെന്നിന്ത്യൻ നടി നയൻതാരക്കും സംവിധായകൻ വിഘ്‌നേശ് ശിവനും കൊവിഡ് ബാധിച്ചു എന്ന തരത്തിൽ വാർത്തകൾ ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. എന്നാൽ, വ്യാജ വാർത്തയോട് വിഘ്‌നേശ് ശിവൻ പ്രതികരിച്ചതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ആപ്പിലൂടെ വിഘ്നേശും നയന്‍താരയും കുട്ടികളായി മാറിയ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് താരങ്ങൾ കൊവിഡ് വാർത്തകളോട് പ്രതികരിച്ചത്. വീഡിയോക്കൊപ്പം വിഘ്നേശ് കുറിച്ച വാക്കുകൾ തെറ്റായ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെയുള്ള കിടിലൻ മറുപടി കൂടിയായിരുന്നു.

"അങ്ങനെയാണ് ഞങ്ങളെക്കുറിച്ചുള്ള വാർത്തകൾ ഞങ്ങൾ കണ്ടത്, സമൂഹമാധ്യമങ്ങളിലെ സുമനസ്സുകളുടെയും എല്ലാ മാധ്യമങ്ങളുടെയും കൊറോണ ഭാവനയിലൂടെ. എന്തായാലും! ഞങ്ങളുടെ അഭ്യുദയകാംക്ഷികൾക്കായ്, ഞങ്ങൾ‌ സന്തുഷ്ടരാണ്, ആരോഗ്യത്തോടെയിരിക്കുന്നു. നിങ്ങൾ തമാശക്കാരെയും തമാശകളെയും കണ്ടാസ്വദിക്കാൻ വേണ്ടത്ര ശക്തിയും സന്തോഷവും തന്ന് ദൈവം ഞങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു! ദൈവ കൃപ!," എന്നാണ് വിഘ്നേശ് ശിവൻ പരിഹാസരൂപേണ വ്യാജവാർത്തകൾക്കെതിരെ പ്രതികരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.