ETV Bharat / sitara

മലയാളത്തില്‍ സജീവമാകുവാൻ വിദ്യാസാഗര്‍; മടങ്ങിവരവ് ദിലീപ് ചിത്രത്തിലൂടെ

അറുപതോളം മലയാളം ചിത്രങ്ങൾക്ക് വിദ്യാസാഗർ സംഗീതം നൽകിയിട്ടുണ്ട്

മലയാളത്തില്‍ സജീവമാകുവാൻ വിദ്യാസാഗര്‍; മടങ്ങിവരവ് ദിലീപ് ചിത്രത്തിലൂടെ
author img

By

Published : Jul 29, 2019, 4:48 AM IST

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തില്‍ സജീവമാകുവാൻ ഒരുങ്ങി സംഗീത സംവിധായകൻ വിദ്യാസാഗര്‍. ഓർഡിനറി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകന്‍ സുഗീതിന്‍റെ പുതിയ ചിത്രത്തിലൂടെയാണ് വിദ്യാസാഗറിന്‍റെ തിരിച്ചുവരവ്. ചിത്രത്തില്‍ നടന്‍ ദിലീപാണ് നായകന്‍. മൈ സാന്‍റാ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ ഊട്ടിയാണ്. ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. ക്രിസ്മസ് റിലീസായി ചിത്രം തീയേറ്ററുകളിലെത്തും.

സുഗീത് സംവിധാനം ചെയ്ത ഓർഡിനറിക്കും ത്രീ ഡോട്സിനും വിദ്യാസാഗർ സംഗീതം ഒരുക്കിയിരുന്നു. സത്യൻ അന്തിക്കാട് ഒരുക്കിയ ജോമോന്‍റെ സുവിശേഷങ്ങൾ എന്ന ചിത്രത്തിനാണ് മലയാളത്തില്‍ അവസാനമായി വിദ്യാസാഗര്‍ സംഗീതം ഒരുക്കിയത്. അഴകിയ രാവണൻ എന്ന കമല്‍ ചിത്രത്തിലൂടെയാണ് വിദ്യാസാഗര്‍ മലയാള ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചത്. ഉസ്താദ്, പ്രണയവർണ്ണങ്ങൾ, സമ്മർ ഇൻ ബത്‌ലഹേം, വർണ്ണപ്പകിട്ട്, നിറം തുടങ്ങി അറുപതോളം മലയാളം ചിത്രങ്ങൾക്ക് വിദ്യാസാഗർ സംഗീതം നൽകിയിട്ടുണ്ട്.

Intro:Body:

Entertainment

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.