ETV Bharat / sitara

ബിരിയാണി വ്യവസ്ഥാപിത സമ്പ്രദായങ്ങളെ ചോദ്യം ചെയ്യുന്നു; വെട്രിമാരൻ - കനി കുസൃതി

ചിത്രത്തിലെ അഭിനയത്തിന് കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു.

vetrimaaran  biriyani movie  biriyani  sajin baabu  kani kusruthi  ബിരിയാണി  വെട്രിമാരൻ  കനി കുസൃതി  സജിൻ ബാബു
vetrimaran praises biriyani movie directed by sajin babu
author img

By

Published : Jul 25, 2021, 7:02 AM IST

സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണിയെ പ്രശംസിച്ച് തമിഴ് സംവിധായകൻ വെട്രിമാരൻ. വ്യവസ്ഥാപിത സമ്പ്രദായങ്ങളെ ചോദ്യം ചെയ്യാൻ ധൈര്യം കാണിച്ച സിനിമയാണ് ബിരിയാണിയെന്ന് വെട്രിമാരൻ സംവിധായകൻ സജിൻ ബാബുവിന് അയച്ച വാട്സാപ്പ് സന്ദേശത്തിൽ പറയുന്നു. സിനിമയുടെ പ്രമേയത്തെ വളരെ ധീരമായി കൈകാര്യം ചെയ്തിട്ടുണ്ടെന്നും എല്ലാ അഭിനേതാക്കളും മികച്ച പ്രകടനം കാഴ്ച വച്ചുവെന്നും വെട്രിമാരൻ പറയുന്നു. വാട്സാപ്പ് സന്ദേശത്തിന്‍റെ സ്ക്രീൻഷോട്ട് സജിൻ ബാബു തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കിട്ടത്.

നിരവധി പുരസ്കാരങ്ങൾ നേടിയ സിനിമയാണ് ബിരിയാണി. ചിത്രത്തിലെ അഭിനയത്തിന് കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു. കൂടാതെ നിരവധി ചലച്ചിത്ര മേളകളിൽ നിന്നായി അന്താരാഷ്ട്ര പുരസ്കാരങ്ങൾ ഉൾപ്പെടെ 20ഓളം പുരസ്കാരങ്ങളും ബിരിയാണി സ്വന്തമാക്കി. ചിത്രം കേവ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെയും തിയറ്ററിലൂടെയും പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു.

Also read: 'ബിരിയാണി' വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ സജിന്‍ ബാബു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.