ETV Bharat / sitara

തിരക്കഥാകൃത്തും അഭിനേതാവുമായ മാടമ്പ് കുഞ്ഞുകുട്ടൻ വിടവാങ്ങി - madambu death malayalam news

മകൾക്ക്, ഗൗരീശങ്കരം, സഫലം, കരുണം, ദേശാടനം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്

madampu kunjukuttan passed away news malayalam  മാടമ്പ് കുഞ്ഞുകുട്ടൻ മരിച്ചു വാർത്ത മലയാളം  മാടമ്പ് കുഞ്ഞുകുട്ടൻ മരണം പുതിയ വാർത്ത  നടൻ തിരക്കഥാകൃത്ത് മരണം മാടമ്പ് കുഞ്ഞുകുട്ടൻ വാർത്ത  madambu death malayalam news  writer actor madambu kunjukuttan news latest
മാടമ്പ് കുഞ്ഞുകുട്ടൻ വിടവാങ്ങി
author img

By

Published : May 11, 2021, 10:18 AM IST

തൃശൂര്‍: പ്രശസ്ത മലയാളസാഹിത്യകാരനും തിരക്കഥാകൃത്തും അഭിനേതാവുമായ മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു. 81 വയസായിരുന്നു. കൊവിഡ് ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദീർഘ നാളായി അർബുദ ബാധിതനുമായിരുന്നു.

മാടമ്പ് ശങ്കരൻ നമ്പൂതിരി എന്നാണ് മുഴുവൻ പേര്. പോത്തൻവാവ, വടക്കുംനാഥൻ, ആനച്ചന്തം ആറാം തമ്പുരാൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മകൾക്ക്, ഗൗരീശങ്കരം, സഫലം, കരുണം, ദേശാടനം ചിത്രങ്ങളുടെ തിരക്കഥ രചിച്ചു. അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്നമസ്തു, ഭ്രഷ്ട്, എന്തരോ മഹാനുഭാവുലു, നിഷാദം, പാതാളം, ആര്യാവർത്തം, അമൃതസ്യ പുത്രഃ എന്നിവയാണ് പ്രധാന നോവലുകൾ.

ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്‍റെ തിരക്കഥക്ക് 2000ൽ മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം നേടിയിട്ടുണ്ട്. 2001ൽ ബിജെപി ടിക്കറ്റിൽ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു.

Also Read: കെ.ആർ ഗൗരിയമ്മ അന്തരിച്ചു

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.