പ്രശസ്ത തമിഴ് സംവിധായകൻ എസ്.പി മുത്തുരാമനെ (86) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംവിധായകൻ ന്യുമോണിയയും കൊവിഡ് ലക്ഷണങ്ങളും പ്രകടിപ്പിക്കുന്നതായി മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. മുത്തുരാമൻ ഇപ്പോൾ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ആരോഗ്യം തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. കനിമുത്ത് പാപ്പയാണ് അദ്ദേഹത്തിന്റെ ആദ്യ സംവിധാന ചിത്രം.
ഗുരു ശിഷ്യൻ, വേലക്കാരൻ, പായും പുലി ധർമത്തിൻ തലൈവൻ തുടങ്ങിയ രജനികാന്തിന്റെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ്. കമൽ ഹാസൻ അഭിനയിച്ച സൊല്ലും പിള്ളൈയും സംവിധാനം ചെയ്തിട്ടുണ്ട്.