തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധേയനായ ഛായാഗ്രഹകന്‍ വി.ജയറാം അന്തരിച്ചു. 70 വയസായിരുന്നു. 1921, ആവനാഴി, ദേവാസുരം, മൃഗയ തുടങ്ങിയ മലയാള സിനിമകള്‍ക്ക് വേണ്ടിയും അദ്ദേഹം ക്യാമറ ചലപ്പിച്ചിട്ടുണ്ട്. അടുത്തിടെ അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ശേഷം ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. നന്ദമൂരി താരക രാമ റാവു, കൃഷ്ണ, അക്കിനേനി നാഗേശ്വര റാവു, ചിരഞ്ജീവി, മോഹന്‍ ബാബു എന്നീ താരങ്ങളുടെ സിനിമകളിലുംപ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളം, തെലുങ്ക് സിനിമകളിലൂടെ അദ്ദേഹത്തിന് ഛായാഗ്രഹണത്തിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. കെ.രാഘവേന്ദ്ര റാവു സംവിധാനം ചെയ്‌ത മിക്ക സിനിമകളിലും വി.ജയറാമായിരുന്നു ഛായാഗ്രാഹകന്‍.
തെലുങ്കാന വാറങ്കല്‍ സ്വദേശിയാണ്. ഫോട്ടോഗ്രഫിയോടുള്ള അടങ്ങാത്ത ആഗ്രഹമാണ് അദ്ദേഹത്തെ സിനിമാ മേഖലയില്‍ എത്തിച്ചത്. ഹൈദരാബാദില്‍ വെച്ചായിരുന്നു അന്ത്യം. സിനിമ മേഖലയില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ അദ്ദേഹത്തിന്‍റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.