ETV Bharat / sitara

വാരിയംകുന്നൻ; അപകീർത്തിപ്പെടുത്തിയാൽ നിയമപരമായി നേരിടുമെന്ന് കുടുംബ കൂട്ടായ്‌മ - variyam kunnan malappuram

സിനിമയുടെ പേരിൽ കുടുംബത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാൽ നിയമപരമായി നേരിടുമെന്ന് കുടുംബ കൂട്ടായ്‌മ അറിയിച്ചു. സിനിമയുടെ ചിത്രീകരണം തടഞ്ഞാൽ പ്രതിരോധിക്കുമെന്നും കുടുംബത്തിനെ പിന്തുണക്കുമെന്നും ഒബിസി കോൺഗ്രസ് വ്യക്തമാക്കി.

Varyankunnu Issue  വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി  കുടുംബ കൂട്ടായ്‌മ  ബിസി കോൺഗ്രസ്  ബിസി വകുപ്പ് സംസ്ഥാന അധ്യക്ഷൻ സുമേഷ് അച്യുതൻ  നിയമപോരാട്ടം നടത്തുമെന്ന് കുടുംബ കൂട്ടായ്‌മ  Variyamkunnan Kunjahammed Haji film  OBC Congress in support of family  pritviraj aashiq abu  variyam kunnan malappuram  sumesh achuthan
സിനിമയിലൂടെ അപകീർത്തിപ്പെടുത്തിയാൽ നിയമപോരാട്ടം നടത്തുമെന്ന് കുടുംബ കൂട്ടായ്‌മ
author img

By

Published : Jun 28, 2020, 12:25 PM IST

Updated : Jun 28, 2020, 2:46 PM IST

മലപ്പുറം: വാരിയംകുന്നന്‍റെ സിനിമയെ ഭയക്കുന്നത് സാമ്രാജ്യത്വത്തിന്‍റെ ദല്ലാളുമാരാണെന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബ കൂട്ടായ്‌മ. സിനിമയുടെ പേരിൽ കുടുംബത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാൽ നിയമപരമായി നേരിടുമെന്നും കുടുംബ കൂട്ടായ്‌മ അറിയിച്ചു. കുടുംബത്തിന് പിന്തുണയുമായി ഒബിസി കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം തടയാൻ ശ്രമിച്ചാൽ കുടുംബത്തിനെ പിന്തുണച്ച് പ്രതിരോധിക്കുമെന്നും ഒബിസി കോൺഗ്രസ് നേതാവ് സുമേഷ് അച്യുതൻ വ്യക്തമാക്കി.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബത്തിന് പിന്തുണയുമായി ഒബിസി കോൺഗ്രസ്

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പശ്ചാത്തലമാക്കി നാല് സിനിമകളാണ് ഒരുങ്ങുന്നത്. ചിത്രങ്ങളുടെ പ്രഖ്യാപനം ഉണ്ടായതിന് പിന്നാലെ, മകുഞ്ഞഹമ്മദ് ഹാജി വർഗീയ കലാപം നടത്തിയിരുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങളും ഉണ്ടായി. ഇതേ തുടർന്നാണ് സിനിമ, ചരിത്രത്തോട് നീതി പുലർത്തുന്നത് ആയിരിക്കണമെന്നും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ചിത്രീകരിക്കരുതെന്നും കുടുംബ കൂട്ടായ്‌മ ആവശ്യപ്പെട്ടത്.

Last Updated : Jun 28, 2020, 2:46 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.