ഓണം റിലീസായി തീയേറ്ററുകളിലെത്തിയ ധ്യാന്‍ ശ്രീനിവാസന്‍ ചിത്രമായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ. തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോള്‍ ചിത്രം വരവായി എന്ന വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഗാനം ആലപിച്ചിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. ബി കെ ഹരിനാരായണന്‍റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നതും ഷാന്‍ തന്നെയാണ്. സെപ്റ്റംബര്‍ അഞ്ചിനാണ് ചിത്രം തീയേറ്ററുകളിലെത്തിയത്.
- " class="align-text-top noRightClick twitterSection" data="">
ഫണ്‍ടാസ്റ്റിക് ഫിലിംസിന്‍റെ ബാനറില്‍ അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. തളത്തില്‍ ദിനേശനെന്നാണ് നിവിന്‍റെ കഥാപാത്രത്തിന്‍റെ പേര്. ശോഭയെന്ന കഥാപാത്രമായാണ് നയന്‍താര എത്തുന്നത്. ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, ദുര്‍ഗ കൃഷ്ണ, രഞ്ജി പണിക്കര്‍ തുടങ്ങിയവര്‍ക്കൊപ്പം തമിഴ് താരങ്ങളും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.