ETV Bharat / sitara

മണിരത്നത്തിന്‍റെ രചനയില്‍ 'വാനം കൊട്ടട്ടും' - Vaanam Kottattum

വിക്രം പ്രഭു നായകനായെത്തുന്ന ചിത്രം ധനയാണ് സംവിധാനം ചെയ്തിരിക്കുന്നത്. മദ്രാസ് ടാക്കീസാണ് ചിത്രത്തിന്‍റെ നിര്‍മാണം

manirathnam  Vaanam Kottattum Teaser  വാനം കൊട്ടട്ടും  വിക്രം പ്രഭു  ധന  മണിരത്നം  Vaanam Kottattum  Mani Ratnam
മണിരത്നത്തിന്‍റെ രചനയില്‍ 'വാനം കൊട്ടട്ടും'
author img

By

Published : Jan 9, 2020, 6:07 PM IST

മണിരത്നം രചനയും നിര്‍മാണവും നിര്‍വഹിക്കുന്ന പുതിയ തമിഴ് ചിത്രം വാനം കൊട്ടട്ടും ടീസര്‍ പുറത്തിറങ്ങി. നടൻ ധനുഷാണ് ടീസർ പുറത്തുവിട്ടത്. വിക്രം പ്രഭു നായകനായെത്തുന്ന ചിത്രം ധനയാണ് സംവിധാനം ചെയ്തിരിക്കുന്നത്. 'പടവീരൻ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ധനാ. മണിരത്നത്തിന്‍റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസാണ് ചിത്രത്തിന്‍റെ നിര്‍മാണം.

  • " class="align-text-top noRightClick twitterSection" data="">

ആക്ഷനും പ്രണയവും വൈകാരികതയും കോർത്തിണക്കി കൊണ്ടുള്ള ഒരു ഫാമിലി ത്രില്ലറായിരിക്കും ചിത്രമെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. മഡോണ സെബാസ്റ്റ്യൻ, ശരത് കുമാർ, രാധിക, ഐശ്വര്യ രാജേഷ്, ശാന്തനു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ശരത് കുമാർ-രാധികാ ദമ്പതികൾ ഏറെ നാളുകള്‍ക്ക് ശേഷം സ്ക്രീനില്‍ ഒരുമിച്ച് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

പിന്നണി ഗായകനായി മാത്രം പ്രവര്‍ത്തിച്ചിരുന്ന സിദ്ദ് ശ്രീറാം ആദ്യമായി സംഗീത സംവിധാനം നിർവഹിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പ്രീത ജയരാമനാണ് ഛായാഗ്രഹണം. ഫെബ്രുവരി ഏഴിന് ചിത്രം തീയേറ്ററുകളിലെത്തും.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.