ETV Bharat / sitara

'വാടിവാസലി'ല്‍ നായിക ആന്‍ഡ്രിയ? - Andrea Jeremiah Vaadivaasa

സി.എസ് ചെല്ലപ്പ എഴുതി 1959ൽ പുറത്തിറങ്ങിയ 'നോവലേറ്റ്' വിഭാഗത്തിൽ പെടുന്ന വാടിവാസൽ എന്ന ചെറുനോവലിനെ പ്രമേയമാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന സിനിമയാണ് 'വാടിവാസൽ'

'വാടിവാസലി'ല്‍ നായിക ആന്‍ഡ്രിയ?  Vaadivaasal  സി.എസ് ചെല്ലപ്പ  സി.എസ് ചെല്ലപ്പ വാടിവാസല്‍  ആന്‍ഡ്രിയ വാടിവാസല്‍  സൂര്യ വാടിവാസല്‍  വെട്രിമാരന്‍ വാടിവാസല്‍  Andrea Jeremiah Vaadivaasa  Vetri Maaran and Suriya's film
'വാടിവാസലി'ല്‍ നായിക ആന്‍ഡ്രിയ?
author img

By

Published : Sep 10, 2020, 12:53 PM IST

എറണാകുളം: വെട്രിമാരൻ-സൂര്യ കൂട്ടുകെട്ടില്‍ വരാനിരിക്കുന്ന 'വാടിവാസല്‍' എന്ന പുതിയ സിനിമയില്‍ തെന്നിന്ത്യന്‍ നടി ആൻഡ്രിയ നായികയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. സി.എസ് ചെല്ലപ്പ എഴുതി 1959ൽ പുറത്തിറങ്ങിയ 'നോവലേറ്റ്' വിഭാഗത്തിൽ പെടുന്ന വാടിവാസൽ എന്ന ചെറുനോവലിനെ പ്രമേയമാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന സിനിമയാണ് 'വാടിവാസൽ'. സിനിമയിലെ നായകന്‍ നടിപ്പിന്‍ നായകന്‍ സൂര്യയാണ്.

നിർമാതാവ് കലൈപുലി എസ്.ധാനുവിന്‍റെ വി ക്രീയേഷന്‍റെ ബാനറിലാണ് സിനിമ നിർമിക്കുന്നത്. സൂര്യയുടെ 45 ആം ജന്മദിനത്തില്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. തമിഴ്നാട്ടിലെ കായിക വിനോദമായ ജെല്ലിക്കെട്ടിനെയും അതിനെ ചുറ്റിപ്പറ്റിയുള്ള ജാതീയ യാഥാർഥ്യങ്ങളെയും ഒരു ഗ്രാമീണ അന്തരീക്ഷത്തിൽ അവതരിപ്പിക്കുന്നതായിരിക്കും വാടിവാസല്‍ എന്ന സിനിമ. 2018ൽ പുറത്തിറങ്ങിയ വെട്രിമാരന്‍ സിനിമ വടചെന്നൈയിലും ആൻഡ്രിയയായിരുന്നു നായിക.

വാടിവാസലിന് സംഗീതം ഒരുക്കുന്നത് ജി.വി പ്രകാശാണ്. എഴുത്തുകാരനും ഗാനരചയിതാവുമായ നാ.മുത്തുകുമാറിന്‍റെ 'പട്ടാമ്പൂച്ചി വിർപ്പവൻ' എന്ന കവിതയിൽ നിന്ന് തിരക്കഥയൊരുക്കി ഹാസ്യതാരം സൂരിയുമായി ചേര്‍ന്ന് സിനിമ ചെയ്യുകയാണ് വെട്രിമാരന്‍. എല്‍റെഡ് കുമാറിന്‍റെ ആർ.എസ് ഇന്‍ഫോട്ടെയിൻമെന്‍റിന്‍റെ ബാനറിലാണ് ഈ സിനിമ ഒരുങ്ങുന്നത്. ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയായത്തിന് ശേഷമെ സൂര്യയുമായുള്ള വാടിവാസൽ ആരംഭിക്കൂ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.