പാലക്കാട്: രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംവിധായകന്‍ വി.എ ശ്രീകുമാർ എം.ടി വാസുദേവൻ നായർക്ക് വക്കീൽ നോട്ടീസ് അയച്ചു. എം.ടി വാസുദേവന്‍ നായര്‍ മൂലം കോടികള്‍ നഷ്ടമായെന്നും അതിനാല്‍ ചെലവുകളും നഷ്ടവും നികത്തണമെന്നും ആവശ്യപ്പെട്ടാണ് വി.എ ശ്രീകുമാർ എം.ടിക്ക് വക്കീൽ നോട്ടീസ് അയച്ചത്. 20 കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം. ആദ്യം കരാർ ലംഘിച്ചത് എം.ടി വാസുദേവൻ നായരാണെന്നും നോട്ടീസില്‍ പറയുന്നു.
തിരക്കഥ തിരിച്ചുനല്‍കണമെന്നാണ് എം.ടിയുടെ ആവശ്യം. കരാർ പ്രകാരം മൂന്ന് വർഷത്തിനകം ചിത്രീകരണം തുടങ്ങുമെന്നായിരുന്നു എം.ടിയും വി.എ ശ്രീകുമാറുമായുള്ള ധാരണ. നാല് വർഷം പിന്നിട്ടിട്ടും ഒന്നും തന്നെ നടക്കാത്ത സാഹചര്യത്തിലാണ് എം.ടി സംവിധായകനും നിർമാണ കമ്പനിക്കും എതിരെ കോടതിയെ സമീപിച്ചത്. തർക്കം മധ്യസ്ഥ ചർച്ചക്ക് വിടണം എന്ന ശ്രീകുമാറിന്‍റെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്ന് ശ്രീകുമാര്‍ സുപ്രീംകോടതിയെയും സമീപിച്ചു. ഇതിനിടെയാണ് വക്കീല്‍ നോട്ടീസ് അയച്ചത്.